Home Daily news നിങ്ങൾ ഭയക്കുന്നത് ക്രിസ്തുവിനെയോ? അതോ,വത്സനയോ? മാത്യു സാം കൊട്ടാരക്കര

നിങ്ങൾ ഭയക്കുന്നത് ക്രിസ്തുവിനെയോ? അതോ,വത്സനയോ? മാത്യു സാം കൊട്ടാരക്കര

0

N.S.GM.TVPM

നിങ്ങൾ ഭയക്കുന്നത് ക്രിസ്‌തുവിനെയോ അതോ വത്സനയോ? എന്ന് മാത്യു സാം കൊട്ടാരക്കര ഒരു വാർത്താ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
ബ്രട്ടീഷ്കാർ ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന കാലത്ത് അവർക്ക് ഒരു അജണ്ടയായിരുന്നു ഭിന്നിപ്പിച്ച് ഭരിക്കുക എന്നുള്ളത് അതേ തത്വം ഉൾക്കൊണ്ട് ഇന്ത്യാപെന്തക്കോസ്‌ത്‌ ദൈവസഭയിൽ ഡോ. വൽസൻ എബ്രഹാം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പീഡിപ്പിച്ച് ഭരിക്കുക എന്നുള്ളതെന്നു അദ്ദേഹം കുട്ടി ചേർത്തു. ഒരു പരിധിവരെ അതിൽ അദ്ദേഹം വിജയിച്ചിരുന്നു. അതായത് ഐ.പി.സി മഹോദ്രപ കാലഘട്ടത്തിലൂടെ കൊണ്ടു പോകുവാൻ അദ്ദേഹം പലരെയും ഉപകരണമാക്കി. അദ്ദേഹത്തിൻ്റെ സംഘത്തിലുള്ള ഡോ. ബേബി വർഗ്ഗീസിനെ ക്കൊണ്ട് വിശ്വാസികളേയും ദൈവദാസൻ മാരെയും ഭീഷണിപ്പെടുത്തി നിരവധി കത്തുകൾ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പെന്തക്കോസ്‌ത്‌ ഐക്യകൺവൻഷനിൽ ഐ.പി.സി ക്കാർ സംബന്ധിച്ചാൽ അവരെ സഭയിൽ നിന്നും സെൻ്ററിൽ നിന്നും പുറത്താക്കുമെന്നുള്ള ഭീഷണി. 21-ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ പെന്തക്കോസ്‌ത്‌ വിശ്വാസികൾ സംഗമിക്കുന്ന മഹാ സമ്മേളനമായി പെന്തക്കോസ്‌ത് ഐകകൺവൻഷൻ മാറിക്കഴിഞ്ഞു. പെന്തക്കോസ്‌തിൻ്റെ അജയ്യമായ പ്രവാഹത്തെ കുതന്ത്രത്തിലൂടെ തടയാൻ ശ്രമിച്ച വത്സൻ്റെയും സംഘത്തിൻ്റെയും വിലക്കുകളെ ഭേദിച്ച് ഐ.പി. സി ജനങ്ങളും വിശ്വാസികളും ഉണർവ്വ് 2024 ൽ കടന്ന് വന്ന്കൊണ്ടിരിക്കുന്നു. വിലക്ക് കത്ത് ഇറക്കിയ അമേരിക്കൻ പൗരത്വമുള്ള ഡോ. ബേബി വർഗ്ഗീസ് ഇന്ത്യയിൽ കടന്നു വന്നു. കേരളത്തിലെ വിശ്വാസികളേയം പാസ്റ്റർമാരെയും ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നതും പീഡിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടന പ്രകാരം ശിക്ഷാർഹവും നിയമനടപടി നേരിടേണ്ടി വരുന്നതുമാണന്ന് ഓർക്കുക. ഇവറ്റകളെ ഭയപ്പെടുന്ന ഐ.പി.സി ശുശ്രൂഷകരും വിശ്വാസികളും ലൂക്കോസ് 12-ാം അദ്ധ്യായം വായിച്ചു നോക്കുക. ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചു തരാം. കൊന്നിട്ടു നരകത്തിൽ തള്ളികളയുവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ (ലൂക്കോസ് 12:4, 5).
പെന്തക്കോസ്ത‌് ഐക്യ കൺവൻഷൻ പരാജയപ്പെടുത്തുവാൻ പലപണിയും നോക്കി പരാജയപ്പെട്ടു. പ്രാസംഗികരായ മുഴുവൻ പേരെയും വിളിച്ചും വീട്ടിൽപ്പോയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒരു കാര്യം ഓർക്കുക. ഡോ വൽസൻ എബ്രഹാം അല്ല പാസ്റ്റർ കെ.സി. ജോണും പാസ്റ്റർ ജേക്കബ് ജോണും ദൈവ പുരുഷൻമാർ ദർശനത്തിൽ കാണുന്നത്. ചെയ്തെടുക്കുവാൻ ദൈവം വലിയവൻ “ശൗൽ ആയിരങ്ങളെ കൊന്നു. ദാവീദോ പതിനായിരങ്ങളേയും” എന്ന് ജനം ആർപ്പിട്ടതിൽ അസൂയ പൂണ്ട് ദാവീദിനെ കൊല്ലുവാൻ ഇറങ്ങിത്തിരിച്ച ശൗലിനെപ്പോലെ ഡോ. വൽസൻ ആയിരിക്കുന്നു. പക്ഷേ അത്യന്തിക വിജയം പ്രാപിക്കുന്നതും രാജാവാകുന്നതും ദാവീദ് മാത്രമായിരിക്കും.
പെന്തക്കോസ്‌ത് സഭാ ചരിത്രത്തിൽ 90 വർഷങ്ങൾ മാത്രം പിന്നിട്ട ഐ.പി.സി 10 വർഷം മുമ്പേ ശതാബ്ദി ആഘോഷിക്കുന്നത് കാപട്യം തന്നെ ഒരു പക്ഷേ കപട ശതാബ്ദി കൺവൻഷനിൽ ഭയം കൊണ്ട് പലരും പോയന്നിരിക്കും. എന്നാൽ ചരിത്രത്തിൻ്റെ ഭാഗമായി മാറിയ പെന്തക്കോസ്‌ത്‌ ഐക്യകൺവൻഷൻ – ഉണർവ്വ് 2024 ൽ ഐ.പി.സിക്കാർ തലയിൽ മുണ്ടിട്ട് ഒളിച്ചും പാത്തും വരേണ്ടവരല്ല. കാരണം പെന്തക്കോസ്തിന്റെ ഐക്യം ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ആ ഐക്യത്തിന് നേതൃത്വം നൽകേണ്ടവരാണ് ഐ.പി.സി.ക്കാർ. ആയതിനാൽ നിയമവിരുദ്ധമായി ഏകാധിപതികളായവരുടെ വിലക്ക് ലംഘിച്ച് കടന്നു വന്ന്
പെന്തക്കോസ്‌തിന്റെ ഐക്വകാഹളം നമുക്ക് തിരുവല്ലയിൽ മുഴക്കാം. എതിരായി നിൽക്കുന്ന യെരിഹോം
മതിലുകൾ ഇടിച്ച് പട്ടണം പിടിച്ചടക്കാം മെന്ന് വിശ്വാസ സമൂഹത്തോട്
മാത്യു സാം, കൊട്ടാരക്കര ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here