Home Daily news ഐപിസി ചെങ്ങന്നൂർ സെന്റർ കൺവൻഷൻ 24 മുതൽ 28 വരെ

ഐപിസി ചെങ്ങന്നൂർ സെന്റർ കൺവൻഷൻ 24 മുതൽ 28 വരെ

0

വാർത്താ : തോമസ് ജോർജ്ജ് വണ്ടിത്താവളം

ചെങ്ങന്നൂർ: ഐപിസി ചെങ്ങന്നൂർ
സെന്റർ 33-മത് കൺവൻഷൻ കല്ലിശ്ശേരി എബനേസർ സ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് ജനുവരി 24മുതൽ 28വരെ നടക്കും ജനറൽ കൺവീനർ പാസ്റ്റർ വിത്സൺ മത്തായി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ബേബി വറുഗീസ്, സാം ജോർജ്ജ്, ബാബു ചെറിയാൻ, രാജു മേത്ര, കെ. സി. സാമുവേൽ, സാം മാത്യു, സിസ്റ്റർ ജയമോൾ രാജു തുടങ്ങിയവർ പ്രസംഗിക്കും,
പാസ്റ്റേഴ്സ് മീറ്റിംഗ്, ഉപവാസ പ്രാർത്ഥന, പുത്രിക സംഘട കളുടെ വാർഷികയോഗം, കർത്തൃമേശയോട് കൂടിയ സംയുക്ത ആരാധന എന്നിവ നടക്കും . സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ദിവസവും വൈകിട്ട് 6 മുതൽ 9 മണി വരെ പൊതുയോഗം പാസ്റ്റർ ജോസഫ് വറുഗീസ്, എം വൈ. മോനിച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിപ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here