തോമസ് ജേക്കബ് കണ്ണൂർ
അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു. തേനിയിൽനിന്ന് പിടികൂടിയെ ഇരുനൂറു കിലോമീറ്റർ ദൂരം പിന്നിട്ടാണ് കളക്കാട് എത്തിച്ചത്. അരിക്കൊമ്പനെ ഇന്നുതന്നെ കാട്ടിൽ തുറന്നു വിടുമെന്ന് തമിഴ്നാട് വനംമന്ത്രി മതിവേന്ദൻ പറഞ്ഞു. കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹർജിയിൽ അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്ന നിർദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പിന്നീട് നിലപാട് മാറ്റി. ആനയുടെ ആരോഗ്യ സ്ഥിതി സർക്കാർ അറിയിച്ചതോടെയാണ് ഹൈക്കോടതി നിർദേശം മാറ്റിയത്. അരിക്കൊമ്പനെ എത്തിച്ച തിരുനെൽവേലി കളക്കാട് നാട്ടുകാർ പ്രതിഷേധിച്ചു. 15 കിലോമീറ്റർ ഉള്ളിൽ മാത്രമേ ആനയെ തുറന്നുവിടാൻ കഴിയൂവെന്ന് നാട്ടുകാർ. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.







