G.M.TVPM
ഐപിസി കണ്ണൂർ സെന്റർ കൺവെൻഷന് അനുഗ്രഹ സമാപ്തി. (4/2/24) ഞായർ നടന്ന സം യുക്ത ആരാധനയോടെയാണ് സമാപനം കുറിച്ചത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമനിക് കർത്തു മേശ ശുശ്രുഷക്ക് നേതൃത്വം നൽകി. ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി ബ്രദർ വർക്കി എബ്രഹാം കാച്ചാണത്ത്, പാലക്കാട് നോർത്ത് സെന്റ്റർ മിനിസ്റ്റർ പാസ്റ്റർ വർ ഗീസ് മാത്യു എന്നിവർ അനുഗ്രഹീതമായ വചന ശുശ്രുഷ നിർവഹിച്ചു. 3 ദിവസ്സം നീണ്ടുനിന്ന കൺവെൻഷന് പാസ്റ്റർമാരായ പി ജെ ജോസ്, ടി ബി റജി ജോർജ് തോമസ്, ജോൺ വി ജേക്കബ് Br. തോമസ് ജേക്കബ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.





