Home Daily news HRF എരണാകുളം ജില്ലാ സെക്രട്ടറി സിസ്റ്റർ ഡോ. ചന്ദ്രബിന്ദു (Bed, MPhil , PhD)വിന് അഭിനന്ദനങ്ങൾ

HRF എരണാകുളം ജില്ലാ സെക്രട്ടറി സിസ്റ്റർ ഡോ. ചന്ദ്രബിന്ദു (Bed, MPhil , PhD)വിന് അഭിനന്ദനങ്ങൾ

0

വാർത്താ … NS. നെല്ലിക്കുന്നം

HRF ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ഫാമിലിയിൽപ്പെട്ട എറണാകുളം ജില്ലാ സെക്രട്ടറി
സിസ്റ്റർ രാധാമീര എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന
സാഹിത്യരചനയുടെ ലോകത്ത് അറിയപ്പെടുന്ന
ഡോ. ചന്ദ്രബിന്ദു. B.ed, Mphil, PhD , വിന് HRF കുടുംബത്തിന്റെ അഭിനന്ദങ്ങൾ. “ഹിന്ദി സാഹിത്യത്തിലെ കഥകളിലെ സ്ത്രീ ജീവിതം” (feminism) എന്ന വിഷയത്തിൽ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയിൽ നിന്ന് ഡോക്ടറേറ്റ് നേടി. “മയിൽപ്പീലിത്തുണ്ടുകൾ കഥപറയുമ്പോൾ , ഇന്ദ്രിയങ്ങൾക്കപ്പുറം പുനർജ്ജനി തേടുന്നവർ, രാമീടെ സ്നേഹ ഗാഥകൾ എന്നീ മൂന്ന് കഥാസമാഹാരങ്ങളും , സ്വപ്നാക്ഷരങ്ങൾ എന്ന കവിതാസമാഹാരവും , സ്വപ്നഗീതികൾ എന്ന ആറു പാട്ടുകൾ അടങ്ങിയ മ്യൂസിക് ആൽബവും പ്രകാശിതമായിട്ടുണ്ട്. ഭർത്താവും രണ്ടാണ്മക്കളുമായി ആലുവയിൽ താമസം. ആലുവ സെൻ്റ്. സേവിയേഴ്‌സ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു .
ദലിത് സാഹിത്യ അക്കാദമിയുടെ 2023 അംബേദ്കർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥകളും ലേഖനങ്ങളും കവിതകളും വിവിധ സാഹിത്യ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു വരുന്നു.
SAWAK എറണാകുളം ടൗൺ വൈസ് പ്രസിഡൻ്റ് ആണ്. കേരള സർവ്വ കലാസംഘടനയുടെ (KSKS, AITUC) എറണാകുളം ജില്ല സെക്രട്ടറിയാണ്. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (INSA) പ്രസാധകരായ
‘ നവനീതം ‘ മാസികയുടെ എഡിറ്റോറിയൽ മെമ്പറാണ് . എറണാകുളത്തെ പ്രമുഖ സാംസ്കാരിക സാഹിത്യ സംഘടനകളിലും ഓൺലൈൻ സാഹിത്യ മാധ്യമങ്ങളിലും സജീവ അംഗമാണ്.
ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ എന്ന മനുഷ്യാവകാശ സംഘടനയ്ക്ക് ഒരു മുതൽ കൂട്ടാണ് സിസ്റ്റർ രാധാമീര .

LEAVE A REPLY

Please enter your comment!
Please enter your name here