Home Daily news പി എം ജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ 15, 16 തിയതികളിൽ  –

പി എം ജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ 15, 16 തിയതികളിൽ  –

0

വാർത്ത: – എൻ. എസ് നെല്ലിക്കുന്നം

ബെംഗളൂരു: പെന്തെകോസ‌്
മാറാനാഥാ ഗോസ്‌പൽ ചർച്ച് (പി.എം.ജി) കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ മാസം 15,16 എന്നീ തീയതികളിൽ ബാംഗ്ലൂർ ഷെട്ടിഹള്ളി സി.എം.ടി സെമിനാരിയിൽ വച്ച് നടക്കും. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കോശി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പിഎംജി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജി.ജെ. അലക്സാണ്ടർ, പാസ്റ്റർ എം. എ ജോൺ (യുഎസ് എ ) എന്നിവർ പ്രസംഗിക്കും.
ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും 16 ന് രാവിലെ 10.30 മുതൽ 1 മണി വരെ പൊതുയോഗം, ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ സഹോദരി സമ്മേളനം എന്നിവ നടക്കും. ബ്ലെസ് സിംഗേഴ്സ് (കോഴിക്കോട്) ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർമാരായ ലിജു ഫിലിപ്പ്, റെജി ജോർജ്, എ.തോമസ് എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here