Home Daily news ഐ.പി.സി വിഴിഞ്ഞം ഏര്യാ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30 ന്

ഐ.പി.സി വിഴിഞ്ഞം ഏര്യാ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30 ന്

0

വാർത്താ :- എൻ എസ് നെല്ലിക്കുന്നo

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന ചരിത്ര പ്രസിദ്ധമായ വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ അഭിമാനമാണ് .ഐ പി സി തിരുവനന്തപുരം ജില്ല യ്ക്ക് വിഴിഞ്ഞം ഏര്യയുടെ പ്രവർത്തനം ഒരു മുതൽ ക്കുട്ടായി മാറും എന്നത് നിശ്ചയമാണ്. ഐ.പി.സി വിഴിഞ്ഞം ഏര്യായുടെ പ്രവർത്തന ഉത്ഘാടനം ഏപ്രിൽ 30 ന് വൈകിട്ട് 5.30 മുതൽ കോവളം മുട്ടയ്ക്കാട് സി.എസ്.ഐ, പാരിഷ് ഹാളിൽ നടക്കും. ഐ.പി.സി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഏര്യാപ്രവർത്തനം ഉത്ഘാടനം നിർവഹിക്കും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധ്യക്ഷനായിരിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും . കോവളം എം എൽ എ . ശ്രി. അഡ്വ: എം വിൽ സെന്റ് മുഖ്യ അതിഥിയായി എത്തിചേരും. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ന്മാർ പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജയിംസ് ജോർജ്ജ്, സ്റ്റേറ്റ് ട്രഷറാർ ബ്രദർ പി.എം.ഫിലിപ്പ് , കൂടാതെ തിരുവനന്തപുരം ജില്ല സ്റ്റേറ്റ് / ജനറൽ കൗൺസിലറന്മാർ ആശംസകൾ അറിയിക്കും. തിരുവനന്തപുരം ബദേ സ്‌ഥ വോയ്സ് ഗാനശുശ്രുഷ നടത്തും. ഏര്യാ കൺവിനർ പാസ്റ്റർ എം ജെ ഷാജി നേതൃത്വം വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here