GM Thiruvananthapuram
ഡാളസ്: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മേധാവി ഡോ. കെ.പി യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. യുഎസിൽ വെച്ചായിരുന്നു അപകടം. ചർച്ചിന് പുറത്ത് പ്രഭാത നടത്തത്തിനിടെ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മെത്തഡിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്‌സ് ചർച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. ഇന്ന് രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ എയർ ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതഡിസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.




