വാർത്ത: – തോമസ് ജോർജ് വണ്ടിത്താവളം
വടക്കഞ്ചേരി : -ഇന്ത്യ പെന്തക്കോസ് ദൈവസഭ വടക്കഞ്ചേരി സെൻറർ പിവൈപിയുടെ ആഭിമുഖ്യത്തിൽ സെൻററിലുള്ള ഒരു കുടുംബത്തിന് വീട് വെച്ച് നൽകി. ഗവൺമെന്റിന്റെയും വിവിധ സന്നദ്ധ സംഘടനകളിലും വർഷങ്ങളായി അപേക്ഷ നൽകുകയും സാങ്കേതിക കാരണങ്ങളാൽ വീട് ലഭിക്കാതിരിക്കുകയും ചെയ്ത ഒരു കുടുംബത്തിന് പി വൈ പി എ വടക്കഞ്ചേരി സെൻറർ പ്രസിഡണ്ട് പാസ്റ്റർ നോബി തങ്കച്ചന്റെയും കമ്മിറ്റി അംഗങ്ങളുടെയും ശ്രമഫലമായി മനോഹരമായ ഒരു വീട് വെച്ച് നൽകി ഭവനത്തിന്റെ പ്രതിഷ്ഠ സെൻററിലെ ദൈവദാസൻമാരുടെയും ദൈവ മക്കളുടെയും പി വൈ പി എ അംഗങ്ങളുടെയും സാന്നിധ്യത്തിൽ സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് നിർവഹിച്ചു സെൻറർ പി വൈ പി എ പ്രസിഡണ്ട് പാസ്റ്റർ നോബി തങ്കച്ചൻ പി വൈ പി എ സെക്രട്ടറി ജസ്റ്റസ് മാത്യു ജോയിൻ സെക്രട്ടറി സുബിൻ ജേക്കബ് ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ എബ്രഹാം വടക്കേത്ത് മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നിർമണ പ്രവർത്തനത്തിന് നേതൃത്വം നൽകി വാർത്ത തോമസ് ജോർജ്ജ് വണ്ടിത്താവളം




