NS Nellikunnam
2024 പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ മലബാറിലും
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേക ദൈവ ദാസന്മാരുടെ നൂരിൽപരം കുഞ്ഞുങ്ങൾക്ക് പാസ്റ്റർ പി ജെ ഡേവിസ് കോട്ടയം പഠനോപകരണങ്ങൾ വിതരണം ചെയ്തു. സുമനസുകളുടെ സഹകരണത്താൽ കഴിഞ്ഞ ഇരുപതിൽ അധികം വർഷങ്ങളായി അദ്ദേഹവും കുടുംബവും ഇതുപോലുള്ള ജീവ കാരുണ്യ പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുന്നു മലബാറിലെ സ്കൂൾ കിറ്റ് വിതരണം പാസ്റ്റർ നോബിൻ പീറ്റർ, പാസ്റ്റർ ജോൺ v ജേക്കബ് എന്നിവർ കോർഡിനേറ്റ് ചെയ്തു.





