വാർത്ത: NS. നെല്ലിക്കുന്നം
ഐ.പി.സി മുണ്ടക്കയം സെന്റെറിന്റെ വാർഷിക കൺവെൻഷന് ഇന്നു അനുഗ്രഹ തുടക്കമാകുന്നു. 15 – ന് സമാപനമാകും. മുണ്ടക്കയം പൊട്ട കുളം ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ ഐ പി.സി മുണ്ടക്കയം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഇ.റ്റി. കുഞ്ഞുമോൻ ഉത്ഘാടനം ചെയ്യും. വൈകിട്ട് ആരംഭിക്കുന്ന കൺവെൻഷന്റെ പ്രഥമ രാത്രിയിൽ പാസ്റ്റർ പ്രകാശ് ജേക്കബ് (ആസ്ടേലിയ) വചനം പ്രസംഗിക്കും. തുടർ ദിവസങ്ങളിൽ വിവിധ സെക്ഷനുകളിലായി പാസ്റ്ററന്മാരായ ഐ.പി സി സ്റ്റേറ്റ് സെക്രട്ടറി ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ജേക്കബ് ജോർജ് (യൂ കെ ) ഡോ.ജോർജ്ജ് മാത്യു, തോമസ് മാത്യു ചാരുവേലി, അജി ആന്റണി, ജോയി പാറക്കൽ,വർക്കി എബ്രഹാം കാച്ചണത്ത്, ജബിൻ ജെയിംസ്, സിസ്റ്റർ സ്റ്റർല ലൂക്ക് എന്നിവർ വചന പ്രഘോഷണം നടത്തും. കോട്ടയം മാസ്റ്റേഴസ് മെലഡി ഗാന ശുശ്രൂഷ നടത്തും , പുത്രികാ സംഘടനകളായ പി.വൈ പി.എ , സണ്ടേസ്കൂൾ , സഹോദരി സമാജം എന്നിവയുടെ വാർഷിക മീറ്റിംഗുകൾ, മാസ യോഗം , സംയുക്ത ആരാധന എന്നിവകൾ കൺവെൻഷനോടനുബന്ധിച്ച് നടക്കും.





