തോമസ് ജേക്കബ് കണ്ണൂർ
വേനലിൽ ജനങ്ങൾക്ക് കുളിർമയേകി . തൃശ്ശൂർ ഈസ്റ്റ് സെന്റർ പി. വൈ. പി. എ. യുടെ നേതൃത്വത്തിൽ ശക്തൻതമ്പുരാൻ ബസ് സ്റ്റാൻഡിനു സമീപം സംഭാര വിതരണം ലഹരി വിരുദ്ധ ലഘുലേഘകളും ദൈവസ്നേഹം വിളിച്ചോതുന്ന ലഘുലേഘ കളും വിതരണം ചെയ്തു. ഡെപ്യൂട്ടി മേയർ ശ്രീമതി എം. എൽ റോസി ഉദ്ഘാടനം നിർവഹിച്ചു.പി.വൈ. പി എ പ്രസിഡന്റ് ജോഷി സേവിയറിൻ്റെ അധ്യക്ഷതയിൽ സമർപ്പണം പാസ്റ്റർ ജോൺ തോമസും ,സ്വാഗതം ഈസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ ഷിജു ശാമുവേൽ പറഞ്ഞു. തൃശ്ശൂർ ഈസ്റ്റ് സെന്ററിന് വേണ്ടി പാസ്റ്റർ അനിൽ കുര്യൻ, പാസ്റ്റർ എ. കെ തമ്പി.പാസ്റ്റർ ജോഷി. എന്നിവർ ദൈവവചനം സംസാരിച്ചു. പാസ്റ്റർ ജോഷി, വൈസ് പ്രസിഡന്റ് ജിന്റോ കുരിയൻ. സെക്രട്ടറി ജിൻവിൻ വി. ആർ. ജെസൺ പോൾ, ഫിലിപ്സൺ, ലിജോ ഷാജി, ഷൈൻ എന്നിവർ നേതൃത്വം നൽകി.





