Home Daily news *ഐ.പി.സി കുണ്ടറ സെൻ്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം*

*ഐ.പി.സി കുണ്ടറ സെൻ്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം*

0

ഷൈജുവെള്ളനാട്

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്റർ പി. വൈ. പി. എ. യ്ക്ക് 2024-28 ടേമിലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഇന്നലെ (07 /07 /2024) വൈകിട്ട് 3.30 മുതൽ 5:30 വരെ അമ്പലത്തുംകാല ബേർശേബാ സഭയിൽ വെച്ച് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്.
പ്രസിഡൻ്റായി ബ്രദർ എബിൻ പൊന്നച്ചൻ, വൈസ് പ്രസിഡൻ്റായി ബ്രദർ പ്രത്യാശ് ജോർജുകുട്ടി, സെക്രട്ടറിയായി ബ്രദർ മാത്യു ജോൺ, ജോയിൻ്റ് സെക്രട്ടറിയായി ബ്രദർ സമിൻ എസ്., ട്രഷററായി ബ്രദർ അജി ബി., പബ്ലിസിറ്റി കൺവീനറായി സിസ്റ്റർ സിനിയ രാജു, കമ്മിറ്റി അംഗങ്ങളായി ബ്രദർ ഷിജു, ബ്രദർ അഖിൽ, ബ്രദർ സാമുവേൽ, സിസ്റ്റർ രാഗി രാജ്, സിസ്റ്റർ മറിയം ജോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ രാജു തോമസ്, ട്രഷറർ ഇവാ: ജോൺസൺ പി കെ, ജോയിൻ്റ് സെക്രട്ടറി ഇവാ: കുഞ്ഞുമോൻ വർഗീസ് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here