Home Daily news *ഐ.പി.സി സ്റ്റേറ്റ് പ്രസിഡൻ്റ് ,പാസ്റ്റർ കെ.സി തോമസിന് ഇന്ന് 75-ാം പിറന്നാൾ*

*ഐ.പി.സി സ്റ്റേറ്റ് പ്രസിഡൻ്റ് ,പാസ്റ്റർ കെ.സി തോമസിന് ഇന്ന് 75-ാം പിറന്നാൾ*

0

എൻ എസ് നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയ്ക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു അമൂല്യ സ്വത്താണ് പാസ്റ്റർ കെ.സി തോമസ്. 75 വയസ് തികച്ച് 76-ാം വയസിൻ്റെ പടി ചവിട്ടി കയറുകയാണ് ഇന്ന് ‘(18/10/24). ദൈവം കഴിഞ്ഞ എഴുപത്തഞ്ച് (75) വർഷം തന്നെ അത്ഭുതകരമായി നടത്തിയ ദൈവത്തിന് നന്ദി കരേറ്റുകയാണ്. ഇന്ന് വൈകിട്ട് 6 മണി മുതൽ പേരൂർക്കട ഐ.പി സി ഫെയ്ത്ത് സെൻ്ററിൽ നടക്കുന്ന നന്ദിസൂചകമായി നടക്കുന്ന സ്തോത്ര പ്രാർത്ഥനയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ശ്രേഷ്ഠരായ അനേകർ പങ്കെടുക്കും. അവരിൽ പ്രമുഖർ ആശംസകളും അനുമോദനങ്ങളും അറിക്കും ഐ.പി ഡി എന്ന മഹാ പ്രസ്ഥാനത്തിൻ്റെ ഒരു സംസ്ഥാനത്തെ മുഴുവൻ പല നിലകളിൽ ഭരണഭാരവാഹിത്വം വഹിക്കുവാൻ പാസ്റ്റർ കെ.സി തോമസിന് ദൈവം സഹായിച്ചു. ഐ.പി.സി ഭരണഘടനയിൽ പ്രായപരിധി എന്ന മാരണ നിയന്ത്രണ ചട്ടകൂട് ഇല്ലായിരുന്നു യെങ്കിൽ ഇനിയും ദീർഘനാളുകൾ അമരക്കാരനായിരുന്നേനെ. കുടുംബ ജീവിതത്തിലും, ശുശ്രൂഷ ജീവിതത്തിലും തൻ്റെ മാതൃക ശ്രദ്ധേയമാണ്.
ആത്മക്കഥ ഉൾപ്പെടെ 50-ൽപ്പരം പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ്, പ്രാസംഗികൻ, കഴിവുറ്റ ഭരണകർത്താവ്, അധ്യാപകൻ. സംഘാടകൻ, സഭാ പരിപാലകൻ, അപ്പോസ്തലൻ എന്നി നിലകളിൻ സുസ്ത്യാർഹനായ പാസ്റ്റർ കെ.സി. തോമസിന്,
ജി.എം മിഡിയായുടെ 75-ാം പിറന്നാൾ ആശംസകൾ അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here