തോമസ് ജേക്കബ് കണ്ണൂർ
ആഗസ്റ്റ് മാസം 15 ന് അകലക്കുന്നം ഏരിയ പി വൈ പി എ യുടെ നേതൃത്വത്തിൽ നടത്താനിരുന്ന സ്വാതന്ത്ര്യദിന സന്ദേശ റാലിക്കും മറ്റും സമാഹരിച്ചിരുന്ന പണം പ്രസ്തുത പരിപാടികൾ മാറ്റി വെച്ചിട്ട് പി വൈ പി എ കേരള സ്റ്റേറ്റിന്റെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ തീരുമാനിച്ചു. ഏകദേശം 30,000 രൂപയാണ് വയനാടിന് സംഭവനായി നൽകുന്നത്.
ഐ പി സി അകലക്കുന്നം ഏരിയ മിനിസ്റ്റർ പാസ്റ്റർ കെ കെ അച്ചൻകുഞ്ഞു അവർകൾ, പൊലീസ് ഓഫീസറായ പ്രസിഡന്റ് ജീസൺ, സെക്രട്ടറി ലിറ്റു പോൾസൺ തുടങ്ങി നേതൃത്വം നൽകുന്ന പി വൈ പി എ ടീം എല്ലാവരോടും സംസ്ഥാന പി വൈ പി എ യുടെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപെടുത്തുന്നതോടപ്പം വിശ്വാസ സമൂഹത്തിൻ്റെയും, ജി. എംമീഡിയായുടേയും നന്ദി അറിയിക്കുന്നു.
സ്ഥാപിതമായിട്ട് കേവലം രണ്ടു മാസം മാത്രം ആകുന്ന അകലക്കുന്നം ഏരിയയുടെ ഈ നല്ല ഉദ്യമത്തിന് എല്ലാവിധ അനുമോദനങ്ങളും ആശംസകളും

. ഐ.പി സി അകലക്കുന്നo ഏര്യാ PYPA ഭാരവാഹികൾ
((((((((((((((((((()))))))))))))))))))))
2019ലെ ചൂരൽ മലക്ക് സമീപം ഉള്ള പുത്തൂമല ദുരന്തത്തിൽ സഹായ ഹസ്തവുമായി കടന്നു വന്ന pypa ഇതാ വീണ്ടും അതിനു തൊട്ടടുത്തു സംഭവിച്ച ഈ ചൂരൽ മല മുണ്ടക്കൈ ദുരന്തത്തിൽ വിവിധ pypa യൂണിറ്റുകളുടെ സഹകരണത്തോടെ കടന്നു വരുന്നതിൽ വളരെ സന്തോഷം ഉണ്ട്..Ev ഷിബിൻ G സാമൂവേൽ, Br ജസ്റ്റിൻ നെടുവേലിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് pypa നോർത്ത് മലബാറിന്റെ ഭാഗമായ വയനാടിനോട് കാണിക്കുന്ന എല്ലാ സൗഹൃദ സഹകര ണ നിലപാടുകൾക്കും ഉള്ള നന്ദി സ്നേഹപൂർവ്വം പ്രാർത്ഥനയോടെ അറിയിക്കുകയും, തുടർന്നുള്ള പുനരധി വാസ പ്രവർത്തനങ്ങ ളിലും pypa യുടെ സഹകരണം പ്രതീക്ഷിക്കുന്നതായും, ജി. എം ന്യൂസ് റിപ്പോർട്ടറും, ഐ.പി സി കേരള സ്റ്റേറ്റ് കൌൺസിൽ മെമ്പറും, (നോർത്ത് മലബാർ) മായ ബ്രദർ തോമസ് ജേക്കബ് കണ്ണൂർ അറിയിക്കുന്നു




