Home Daily news തുർ‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം; മരണം 300 കടന്നു

തുർ‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം; മരണം 300 കടന്നു

0

സുന്ദരേശൻ പോത്തൻ ക്കോട്

തുർക്കിയിലും അയൽരാജ്യമായ സിറിയയിലും അതിശക്തമായ
ഭൂചലനം. ഇരുരാജ്യങ്ങളിലുമായി 350 തിലേറെ ആളുകൾ മരിച്ചുവെന്ന് റിപ്പോർട്ട്.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം പേർ ഇതിനുള്ളിൽ
കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രാദേശിക സമയം ഇന്ന്പുലർച്ചെ 4.17നാണ്
ഭൂചലനമുണ്ടായത്.
തുർക്കിയിൽ 76 പേരും സിറിയയിൽ
237 പേരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ
റിപ്പോർട്ട്
ചെയ്തിരിക്കുന്നത്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിവരം.
സിറിയയിൽ 639 പേർക്കും
തുർക്കിയിൽ 440 പേർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. ആളുകൾ ഉറങ്ങിക്കിടക്കുബോഴാണ്
ഭൂചലനമുണ്ടായത്. അപകടത്തിന്റെ
വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്ക്.

അപകട മേഖലകളിൽ രക്ഷാപ്രവർത്തനം
പുരോഗമിക്കുകയാണ്.
ദുരന്ത മേഖലകളിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടണമെന്നും തുർക്കി പ്രസിഡന്റ് തയീപ് എർദോഗർ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here