എൻ.എസ് നെല്ലിക്കുന്നം
ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് ഐ പി സി ഹെബ്രോൻ വട്ടപ്പാറ സഭാഹാളിൽ നടന്ന സോദരി സമാജ ജനറൽ ബോഡിയിൽ വച്ച് തിരുവനന്തപുരം മേഖല സോദരി സമാജ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു തെരെഞ്ഞെടുപ്പ് റിപ്പോർട്ടും, പുതിയ ഭരണ സമിതി ലിസ്റ്റും ഐ പി സി സ്റ്റേറ്റ് ഭരണസമിതിക്ക് കൈമാറി പുതിയ ഭാരവാഹികളായി സിസ്റ്റർ റോസമ്മ ജെയിംസ് മേഖലാ പ്രസിഡൻ്റായും, സിസ്റ്റർ അന്നമ്മ മാമൻ (കുഞ്ഞുമോൾ), സിസ്റ്റർ ശോശാമ്മ ജി. (ശോശാമ്മ റോയ്), എന്നിവർ മേഖലാ വൈസ് പ്രസിഡന്റ്മാരായും, സിസ്റ്റർ ഗീതാ പി ആർ (ഗീതാ സണ്ണി) മേഖലാ സെക്രട്ടറിയായും സിസ്റ്റർ ഗ്രേയ്സി മേബൽ ആർ, സിസ്റ്റർ സൂസൻ സക്കറിയ എന്നിവർ മേഖലാ ജോയിൻ്റ് സെക്രട്ടറിമാരായും സിസ്റ്റർ പ്രസന്ന എസ് കുമാർ (പ്രസന്നകുമാരി അമ്മ) മേഖലാ ട്രഷറർ ആയും സ്റ്റേറ്റ് പ്രതിനിധികളായി സിസ്റ്റർ ബിന്ദു ക്ലെമെന്റ്റ്, സിസ്റ്റർ ജാക്വിലിൻ, സിസ്റ്റർ സാലി മോൻസി എന്നിവരെയും ആണ് തെരെഞ്ഞെടുത്തത് 53 സഹോദരിമാർ പ്രതിനിധികളായി പങ്കെടുത്തിരുന്നു..
ഇന്ന് (27/8/24)കുമ്പനാട്ട് കൂടിയ ഐ.പി സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗം തിരുവനന്തപുരം മേഖല സോദരി സമാജം പുതിയ ഭാരവാഹികളെ അംഗീകരിച്ചതായി തീരുമാനമെടുക്കുകയും മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തു.




