NS Nellikunnam
ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഇന്ന് (26/5/22) മുതൽ 29 ഞായർ വരെ മൈസൂർ ഷാലോം ഹാളിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പി പ്രാർത്ഥിച്ചു കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ സി സി തോമസ് (കേരളാ സ്റ്റേറ്റ് ഓവർസിയർ ), വി ടി
എബ്രഹാം(സൂപ്രണ്ട് മലബാർ എ ജി), കെ ജെ തോമസ് (കുമളി), പി സി ചെറിയാൻ (റാന്നി ), ഇ ജെ ജോൺസൺ എന്നിവർ വചന ശുശ്രുഷ നടത്തും. ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാന ശുശ്രുഷ നിർവഹിക്കും.
വ്യാഴം മുതൽ ശനി വരെ വൈകിട്ട് 6 മുതൽ 9 വരെയും ഞായറാഴ്ച പകൽ നടക്കുന്ന സംയുക്ത സഭായോഗത്തോടെയും കൺവൻഷൻ സമാപിക്കും.പാസ്റ്റർ എം കുഞ്ഞപ്പി ജനറൽ കൺവീനർ പാസ്റ്റർ ജോസഫ് ജോൺ പബ്ലിസിറ്റി കൺവീനർ എന്നിവരോടൊപ്പം കൺവൻഷന്റെ വിപുലമായ നടത്തിപ്പിനായി പാസ്റ്റർമാരും വിശ്വാസികളും വിവിധ സെക്ഷന്റെ കൺവീനർമാരായി പ്രവർത്തിക്കുന്നു.




