News:- Jaimon kasargodu
നിലമ്പൂർ അഗപ്പെ ഹിൽസ് : പോഷക സംഘടനയായ യൂത്ത് ആൻഡ് സൺഡേ സ്കൂളിന്റെ ഭാഗമായി കഴിഞ്ഞ16 തിയതി മുതൽ 18 തിയതി വരെ” റീബൂട്ട് 2k24″ എന്ന നാമകരണത്തിൽ യൂത്ത് ക്യാമ്പ് നടന്നു. ഈ യുവജന ക്യാമ്പിൽ പങ്കെടുത്ത150-ൽപരം കൊച്ചു കൂട്ടുകാർക്കു ആനുകാലിക പ്രസക്തിയോട് കൂടിയുള്ള വിഷയങ്ങളെ കൈകാര്യം ചെയ്തുകൊണ്ട് അവരുടെ മനസ്സിനെ ഉണർത്താൻ കഴിഞ്ഞു. പാസ്റ്റർ സാം ജി.എസ്, ഇവാഞ്ചലിസ്റ്റ് ടൈറ്റസ് തോമസ്, പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ എന്നിവരാണ് ഈ ക്ലാസുകൾ കൈകാര്യം ചെയ്തത്. 12 വയസ്സ് വരെയുള്ള കൊച്ചു കൂട്ടുകാർക്കായി തിമോത്തി ഇൻസ്റ്റ്യൂട്ടിന്റെ ഭാഗമായി ഭാഗമായി കഥകളിലൂടെയും ആക്ഷൻ സോങ്ങുകളിലൂടെയും പാട്ടുകളിലൂടെയും അവരുടെ ഉള്ളത്തിൽ യേശുവിനെ പകർന്നു നൽകുവാൻ കഴിഞ്ഞു. അവരുടെ തന്നെ നേതൃത്വത്തിൽ ഔട്ട്ഡോർ ഗെയിമുകൾ നടത്തി.
പതിനേഴാം തീയതി ചൊവ്വാഴ്ച രാത്രിയിൽ Pr. ജോയി പാറയ്ക്കലിന്റെ വചന ശുശ്രൂഷയും ശേഷം ശക്തമായ വെളിപ്പെട്ട ആത്മപകർച്ചയുടെ ഫലമായി അനേകം കുഞ്ഞുങ്ങൾ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയും കണ്ണുനീരോടുകൂടി നല്ല തീരുമാനങ്ങൾ എടുക്കുകയും, ചില കുഞ്ഞുങ്ങൾ സ്നാനപ്പെടുവാൻ തീരുമാനമെടുക്കുകയും, സുവിശേഷ വേലക്കായി സമർപ്പിക്കപ്പെടുന്ന കാഴ്ച യുവജന ക്യാമ്പിന് ആവേശം പകരുന്ന ഒന്നായിരുന്നു. ഇനിയും മലബാറിന്റെ മണ്ണിൽ ശക്തമായ ഉണർവിന് അനുഗ്രഹിക്കപ്പെട്ട ഒരു തലമുറ എഴുന്നേൽക്കുമെന്ന് പ്രതീക്ഷയോടെ കൂടി തന്നെയാണ് മൂന്ന് ദിവസം ക്യാമ്പിന്റെ പര്യവസാനവും.





