Home Daily news ഇന്നും കനത്ത മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ അവധി . 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്,...

ഇന്നും കനത്ത മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ അവധി . 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഡാമുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്

0

എൻ. എസ്. നെല്ലിക്കുന്നം

ഇന്നും കനത്ത മഴ യ്ക്ക് സാധ്യത: 6 ജില്ലകളിൽ അവധി, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഡാമുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരത്ത് മാത്രം ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും പുറപ്പെടുവിച്ചില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകി.
പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാംപുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും അവധിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here