News : Paul Renjith (കടപ്പാട് ഐസക്ക് സാർ താബോർ)
തിരുവനന്തപുരം :- ഐ.പി.സി താബോർ സഭയുടെ നട്ടെല്ലായ ഇലഞ്ഞിയ്ക്കൽ ഗദ് സമന ഭവനത്തിൽ മൺവിള മാത്യൂ സാർ എന്നറിയപ്പെടുന്ന എബ്രഹാം മാത്യൂ (90) ഇന്ന് വൈകിട്ട് 7-30 ന് കർത്തൃസന്നിതിയിൽ ചേർക്കപ്പെട്ടു. തിരുവനന്തപുരം പട്ടം SUT ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.സംസ്ക്കാരം പിന്നീട് . സ്നേഹത്തിന്റെയും , സാഹോദര്യത്തിന്റെയും സുവിശേഷകൻ. സഭാ വെത്യാസം മില്ലാതെ കർത്തൃദാസന്മാരുടെ കുടുംബങ്ങൾക്ക് ഒരു അത്താണിയായിരുന്നു മാത്യൂ സാർ. ആരെയും സഹായിക്കുവാനുള്ള മനസിന്റെ ഉടമ .എക്കാലത്തും താബോർ സഭയുടെ ചാരിറ്റി പ്രവർത്തനത്തിന് മുൻപന്തിയിലായിരുന്നു പരേതൻ . ഭാര്യ :- എലിസബത്ത് ടീച്ചർ.
മക്കൾ : ആനി, സൂസൻ , എബി മാത്യൂ . മരുമക്കൾ :- ഉമ്മൻ, സണ്ണി, ജിനു.
ജി.എം മീഡിയായുടെ പ്രത്യാശയും, ദു:ഖവും അറിയിക്കുന്നു.




