Home Daily news *ബ്രദർ ലിജോ ഇട്ടി ജോൺ കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു*

*ബ്രദർ ലിജോ ഇട്ടി ജോൺ കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു*

0

എൻ.എസ് നെല്ലിക്കുന്നം

കുവൈറ്റ്‌ സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐ പി സി കുവൈറ്റ്‌) സഭാംഗമായ ബ്രദർ ലിജോ ഇട്ടി ജോൺ (50 വയസ്സ്) കുവൈറ്റിൽ വെച്ച് ഒക്റ്റോബർ 16 വെളുപ്പിന് 12’മണിക്ക് ഭവനത്തിൽ വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭവനത്തിൽ വച്ച് രാത്രിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷക്കാനായില്ല.
ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here