വാർത്ത – എൻ.എസ് നെല്ലിക്കുന്നം കടപ്പാട് :- സാംകുട്ടി ദാനിയേൽ വഴയില
മാവേലിക്കര:- ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻറർനാഷണലിന്റെ (സി എഫ് എ ഐ) ലീഡേഴ്സ് മീറ്റിംഗ് നടന്നു. സി എഫ് എ ഐ മിനിസ്ട്രിയുടെ ആസ്ഥാനമായ മാവേലിക്കര ചെറിയനാട് വെച്ച് കഴിഞ്ഞ 23 ന് നാണ് നടന്നത്. ആലപ്പുഴ ജില്ലാ കോ-ഓ ർഡിനേറ്റർ പാസ്റ്റർ കെ. വി. ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ റവ. ഡോ. ജോൺ കെ. മാത്യു മുഖ്യ സന്ദേശം നൽകി. സി എഫ് എ ഇൻറർനാഷണൽ ഫൗണ്ടർ പ്രസിഡൻറ് & ഡയറക്ടർ റവ. ഡോ. ഉണ്ണൂണ്ണി മാത്യു മിഷൻ ചലഞ്ച് നടത്തി. പാസ്റ്റർ ജോയ് ദേവസ്യ, പാസ്റ്റർ കെ.എം. കുരുവിള , പാസ്റ്റർ കെ. മാത്യു, ബ്രദർ ബാബു വർഗീസ്, എന്നിവർ ആശംസ സന്ദേശം നൽകി. കേരള സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ സാംകുട്ടി ഡാനിയേൽ, കോ ഓർഡിനേറ്റർമാരായ പാ. പോൾ ഉണ്ണി പാ.ജോസഫ് ചാക്കോ പാ. വിജയൻ നായർ എന്നിവരും പങ്കെടുത്തു.




