Home Daily news *കുന്നംകുളം യു പി എഫ് ; ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര 15 ന്*

*കുന്നംകുളം യു പി എഫ് ; ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര 15 ന്*

0

സുനിൽ ഒറ്റപ്പാലം

കുന്നംകുളം. യുണെറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ്
ഇവാഞ്ചലിസം വിങ്ങിൻ്റെയും, കുന്നംകുളം ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൻ്റെയും, റിംഗ് മിനിസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന വിമുക്തി 2024 എന്ന പേരിൽ ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്രയും മുറ്റത്തെ കൺവെൻഷനും കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും നവംബർ 15ന് വെള്ളിയാഴ്ച നടത്തപ്പെടുന്നു.
കുന്നംകുളം ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ റോയി മോൻ. സി.മാത്യു. ഉദ്ഘാടനം നിർവഹിക്കും..
നവംബർ 15ന് വൈകിട്ട് 6 :30 മുതൽ അടപ്പൂട്ടി വികസന സംഘം ഹാളിൽ വച്ച് മുറ്റത്ത് കൺവെൻഷനിൽ പാസ്റ്റർ.റെജി. ചെക്കുളം. ദൈവവചനം പ്രഘോഷിക്കുന്നു.
യുപിഎഫ് ക്വയർ ഗാനങ്ങൾ ആലപിക്കുന്നു
യുപിഎഫ് കുന്നംകുളം ഇവാഞ്ചലിസം വിംഗ്. കൺവീനർ.പാസ്റ്റർ അജീഷ്.കെ.മാത്യു,
യുപിഎഫ് കുന്നംകുളം ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിൻ ചുമ്മാർ.
നേതൃത്വം കൊടുക്കുന്നു
കൂടാതെ ജോയിൻ്റ് കൺവീനറന്മാരായ,
പാസ്റ്റർ കുര്യാക്കോസ് ചക്രമാക്കിൽ, പാസ്റ്റർ തോമസ് ചെറിയാൻ, പാസ്റ്റർ സുനിൽ ഒറ്റപ്പാലം,
പാസ്റ്റർ സി ജെ ഐസക്ക്,
എന്നിവരും പങ്കെടുക്കുന്നു..
പ്രസ്തുത മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ ജി.എമ്മിനോട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here