Home Daily news *ഐ.പി സി മണ്ണാർക്കാട് ഏര്യാ വാർഷിക കൺവൻഷനും സംഗീത വിരുന്നും 13 മുതൽ*

*ഐ.പി സി മണ്ണാർക്കാട് ഏര്യാ വാർഷിക കൺവൻഷനും സംഗീത വിരുന്നും 13 മുതൽ*

0

വാർത്ത: കെ.ടി. ജോസഫ് പാലക്കാട്

ഐപിസി മണ്ണാർക്കാട് ഏരിയ വാർഷിക കൺവെൻഷനും സംഗീത വിരുന്നും 2024 ഡിസംബർ 13 മുതൽ 15 വരെ റോക്ക് വ്യൂ ഓഡിറ്റോറിയം മൈലംപുള്ളി മുണ്ടൂർ
എല്ലാ ദിവസവും വൈകിട്ട് 5 30 മുതൽ രാത്രി 9 മണി വരെ
ഐപിസി മണ്ണാർക്കാട് ഏരിയ മിനിസ്റ്റർ പാസ്റ്റർ കെ ടി തോമസ് കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിക്കും ഈ കൺവെൻഷനിൽ പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ കെ ജെ തോമസ് കുമളി ദൈവ വചനം ശുശ്രൂഷിക്കും പ്രശസ്ത ഗായകർ അണിനിരക്കുന്ന ഡിവൈൻ മെലഡീസ് ഗാന ശുശ്രൂഷയും നിർവ്വഹിക്കും
14ന് രാവിലെ 10 മണി മുതൽ 1 മണി വരെ സെന്റർ സോദരി സമാജം വാർഷിക സമ്മേളനം ഈ മീറ്റിംഗിൽ സിസ്റ്റർ സൂസൻ തോമസ് (ബഹ്റൈൻ) ദൈവ വചനം ശുശ്രൂഷിക്കും തുടർന്ന് 2 മണി മുതൽ സൺഡേ സ്കൂൾ പി വൈ പി എ വാർഷിക സമ്മേളനം നടക്കും ഈ സമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരനും ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ സജി മത്തായി കാതേട്ട് ദൈവ വചന സന്ദേശം അറിയിക്കും 15ന് രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 1മണി വരെ സംയുക്ത സഭായോഗവും സമാപനസമ്മേളനവും ഈ സഭാ യോഗത്തിൽ പാസ്റ്റർ ബിജോയ് കുര്യാക്കോസ് (ഐ പി സി പെരിന്തൽമണ്ണ സെന്റർ മിനിസ്റ്റർ) മുഖ്യസന്ദേശം അറിയിക്കും വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here