കെ.റ്റി ജോസഫ് പാലക്കാട്
മുണ്ടക്കയം : വെട്ടപ്പാല ചിന്നമ്മ (അമ്മിണി-87) നിര്യാതയായി. സംസ്കാരം മാർച്ച് 15ന് ചൊവ്വാഴ്ച രാവിലെ 11.30ന് ചാത്തൻതറ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ നടക്കും. ഭർത്താവ്: പരേതനായ
വി.ടി.ഏബ്രഹാം. മക്കൾ: സാംകുട്ടി (വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് മുൻ അംഗം), സണ്ണി കുര്യാക്കോസ് (യുഎസ്), സോമർ (മണർകാട്), സാബു എബ്രഹാം (യുഎസ്), സജിമോൻ. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, ജെസി(യുഎസ്), മേരിക്കുട്ടി, മിനി (യുഎസ്), സിജി.




