വാർത്ത: – NS നെല്ലിക്കുന്നം
ഐ.പി സി നെയ്യാറ്റിൻകര സെൻ്ററിൻ്റെ 45-ാം മത് സെൻ്റർ കൺവൻഷൻ 2025 ഫെബ്രു 5 മുതൽ 9 വരെ ഐ.പി സി ശാലേം പ്ലാംപഴഞ്ഞി ചർച്ച് ഗ്രൗണ്ടിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ. ജോസഫ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ (ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി) രാജു ആനിക്കാട് (സ്റ്റേറ്റ് ജോ സെക്രട്ടറി) പ്രിൻസ് തോമസ് റാന്നി, സാം മാത്യു തോമസ് ഫിലിപ്പ് വെന്മണി എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ നിജീഷ് സത്യൻ, ബ്രദർ ആൻ്റോ ബ്രദർ സ്റ്റെബിലിൻ , സിസ്റ്റർ ബിൽഗാ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് സണ്ടേസ്കൂൾ, പി.വൈ പി.എ , സോദരി സമാജം എന്നി പുത്രിക സംഘടനകളുടെ വാർഷികവും, 8 ന് ശനിയാഴ്ച മാസ യോഗവും നടക്കും സമാപന ദിനം രാവിലെ കർത്തൃമേശയോടപ്പം സംയുക്ത ആരാധനയും നടക്കും
പ്ലാംപഴഞ്ഞി സഭാകമ്മിറ്റിയും സെൻറർ കമ്മിറ്റിയും സംയുക്തമായി നേതൃത്വം നൽകും




