വാർത്ത -എൻ.എസ്
തിരുവനന്തപുരം :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ കഴിഞ്ഞ കാൽ നൂറ്റാണ്ടായി കർത്തൃ ശുശ്രൂഷയിൽ വർദ്ധിച്ചുവരുന്നു. അതിൽ മുഖ്യനിരയിൽ പങ്കുവഹിക്കുന്ന ഒരു ആത്മീയ സ്ഥാപനമാണ് ആൽഫ ബൈബിൾ കോളേജ്, അനേക ദൈവദാസന്മാരെ ഭാരത സുവിശേഷീകരണത്തിനായി പ്രാപ്തരാക്കിയ ഈ സ്ഥാപനം ചെറിയ ആരംഭങ്ങളെ തുച്ഛീരിക്കാത്ത ദൈവം ചെറുതായി തുടങ്ങിയ പ്രവർത്തനത്തെ ഇത്രത്തോളം വിശാലതയിലേക്ക് അഥവാ കോളേജ് നിലവാരത്തിലേക്ക് കൊണ്ടുവരുവാൻ സർവ്വശക്തനായ ദൈവം സഹായിച്ചു. എല്ലാ ഞായറാഴ്ചയും 3 മണി മുതൽ 6 മണി വരെ ഐ പി സി ഹെബ്രോൺ വട്ടപ്പാറ സഭയ്ക്കു മുകളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസ് റൂമുകളിൽ ദൈവവചന പഠനം തുടർന്നുകൊണ്ടിരിക്കുന്നു. ഓഫ്ലൈൻ,ഓൺലൈൻ ക്ലാസുകൾ ഇവിടെ ലഭ്യമാണ്.
ഏപ്രിൽ 5 2025, രാവിലെ 10 മണിക്ക് നടക്കുന്ന ഈ മഹനീയ ശുശ്രൂഷയിലേക്ക് താങ്കളെയും ഹൃദയംഗമായി സ്വാഗതം ചെയ്യുന്നു. തുടർന്നുള്ള സെന്ററിന്റെ വിശാലതയ്ക്കും, ആൽഫ ബൈബിൾ കോളേജിന്റെ ഉന്നമനത്തിനായി പ്രാർത്ഥന ചോദിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്….
പാസ്റ്റർ പി ജെ ഡാനിയൽ
( പ്രസിഡന്റ് ആൽഫ ബൈബിൾ കോളേജ്, ചിറയിൻകീഴ് സെന്റർ മിനിസ്റ്റർ)
+919447205925




