ന്യൂസ്:- തോമസ് ജേക്കബ് കണ്ണൂർ
ന്യൂഡൽഹി സംഘടനയുടെ
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് മിഷനറീസ് ഓഫ് ചാരിറ്റി. ബാങ്ക് അക്കൗണ്ട് സ്വീകരിക്കാനുള്ള
മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും
ലഭിച്ചിട്ടില്ലെന്നും
വിദേശസഹായം
പുതുക്കിയ അപേക്ഷ കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നും മിഷനറീസ് ഓഫ് ചാരിറ്റി അറിയിച്ചു. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഡിസംബർ 25നു മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തന്നെ ഞെട്ടിച്ചുവെന്നും 22,000 രോഗികളും തൊഴിലാളികളുമാണ് ഭക്ഷണവും മരുന്നും കിട്ടാതെ കേന്ദ്രത്തിന്റെ ഈ തീരുമാനത്തിലൂടെ കഷ്ടപ്പെടുന്നതെന്നും മമത
പറഞ്ഞിരുന്നു.

എന്നാൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രാലയം അക്കൗണ്ട് മരവിപ്പിക്കാൻ മിഷനറീസ് ഓഫ് ചാരിറ്റി ആണ് ബാങ്കിനെ സമീപിച്ചതെന്ന് എസ്ബിഐ അറിയിച്ചതായും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ചട്ടങ്ങൾ പാലിക്കാത്തത് കൊണ്ടാണ് മീഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശസഹായം സ്വീകരിക്കാനുള്ള
അനുമതി റദാക്കിയത്. ഇതു പുനഃപരിശോധിക്കാൻ അവർ അപേക്ഷ നൽകിയിട്ടില്ലെന്നും പറഞ്ഞു.




