എൻ എസ് നെല്ലിക്കുന്നം
കേരള സംസ്ഥനത്തിൻ്റെ വ്യവസായ കേന്ദ്രമായ എറണാകുളത്തിൻ്റെ ഹൃദയ ഭാഗമായ ചേരാനല്ലൂരിൽ ആത്മനിറവിൽ പെന്തെക്കോസ് ത്തിൻ്റെ തനതായ ശൈലിയിലുള്ള ആരാധനക്കും, ആഴമായ വചന കേൾവിക്കും, ചേരാനല്ലൂർ വർഷിപ്പ് സെൻ്റർ നിലനിൽക്കുന്നു. എറണാകുളത്തും സമീപ സ്ഥലക്കുളിലും, ജോലിക്കും, വിദ്യാഭ്യാസത്തിനും എത്തിചേരുന്നവർക്ക് ആത്മ സംതൃപ്തിയോട് ആരാധിക്കുവാൻ സൗകര്യപ്പെടുത്തിയിരിക്കുന്ന ഒരിടമാണ് ചേരാനല്ലൂർ വർഷിപ്പ് സെൻ്റർ ‘ഞായറാഴ്ച രാവിലെ 9 മണി മുതൽ 11-30 വരെയും വൈകുന്നേരം 4 മണി മുതൽ 6.30
വരെയും രണ്ടു ആരാധന സമയങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും രാവിലെ 10-30 മുതൽ 1 മണി വരെ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും കൗൺസിലിംഗും നടക്കുന്നു സഭാശുശ്രൂഷകൻ പാസ്റ്റർ പി.സി ജോസഫ് സഹ ശുശ്രൂഷകൻ പാസ്റ്റർ സുമൻ എബ്രഹാം ഇട്ടി എന്നിവരോടപ്പം കൃപാവരപ്രാപ്തരായ മറ്റ് ദൈവദാസന്മാനും ശുശ്രൂഷിക്കുന്നു.98957675 33,9961006503 എന്നി നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.




