Home Daily news നീതിയോടും നേരോടും സധൈര്യം പാസ്റ്റർ സാം ജോർജ്ജ്

നീതിയോടും നേരോടും സധൈര്യം പാസ്റ്റർ സാം ജോർജ്ജ്

0

വാർത്ത: NS. നെല്ലിക്കുന്നം

വാക്കുകൾക്ക് സ്ഥിരത !. നേതൃത്വപാടവം.!! തിരുമാനങ്ങളിൽ ഉറപ്പ്.!!! അനീതിക്കെതിരെ ശബ്ദം !!!!

കഴിഞ്ഞ ദിവസം കൂടിയ ഐപിസി ജനറൽ കൗൺസിലിൽ തന്റെ നിലപാടുകൾ സധൈര്യം വ്യക്തമായ നിലപാടോടെ അവതരിപ്പിച്ചു കൗൺസിൽ അംഗങ്ങളുടെ കയ്യടി നേടി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്.

ജനറൽ കൗൺസിലിൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ഏകാധിപത്യപരമായ നിലപാട്, പുതുക്കിയ ഭരണഘടനാ എക്സിക്യൂട്ടീവ് അംഗങ്ങളുടെയോ കൗൺസിലിന്റെയോ അറിവ് കൂടാതെ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതും അതിനെ തുടർന്ന് ഉണ്ടായ കോടതി ഇടപെടലുകൾ ചൂണ്ടി കാട്ടിയാണ് പാസ്റ്റർ സാം ജോർജ് പ്രതികരിച്ചത്.

ദൈവ സഭയിൽ ദൈവത്താൽ തിരഞ്ഞെടുക്കപെട്ടവർ നിതിയോടും നേരോടും ഭരിക്കേണ്ടത് അത്യാവശ്യമാണെന്നും ഏല്പിക്കപെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ഉത്തരവാദിത്വബോധത്തോടെ പൂർത്തീകരിക്കേണ്ടത് തിരഞ്ഞെടുക്കപെട്ടവരുടെ ബാധ്യത ആണെന്നും ഓർമിപ്പിച്ചു. തിരഞ്ഞെടുപ്പ് അനന്തമായി നീട്ടി കൊണ്ട് പോകുവാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ എതിർത്തു ജനറൽ ഇലക്ഷൻ ഉടനെ തന്നെ നടത്തണം എന്ന കടുത്ത തീരുമാനം എടുക്കുവാനും പാസ്റ്റർ സാം ജോർജ്ജ് കൗൺസിലിൽ വേറിട്ട ശബ്ദമായി സംസാരിച്ചു.സഭ നൂറു വർഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ ഉടനെ തന്നെ ഇലക്ഷനെ നേരിട്ട് സഭ ഐക്യത്തോടെ പ്രതിസന്ധികളെ തരണം ചെയ്യണമെന്നും സാം ജോർജ് അവശ്യപെട്ടു. വ്യക്തി താല്പര്യങ്ങൾക്ക് അപ്പുറമായി സഭയുടെ ഉന്നമനത്തിനു വേണ്ടിയാണു തിരഞ്ഞെടുക്കപെട്ടവർ പ്രവർത്തിക്കേണ്ടത് എന്ന് സാം ജോർജ് കൗൺസിലിനെ ഓർമിപ്പിച്ചു.
മെയ് പതിനൊന്നിനു തിരഞ്ഞെടുപ്പ് നടക്കുവാൻ വേണ്ടി ഇന്നത്തെ കൗൺസിലിൽ ശക്തമായി നിൽക്കുകയും, അതിനു വേണ്ടി കൗൺസിലിൽ തീരുമാനം എടുക്കുവാനും പാസ്റ്റർ സാം ജോർജിന്റെ ഇടപെടലിലൂടെ സാധിച്ചു എന്ന് നിസംശയം പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here