Home breaking news കാട്ടാക്കട പാസ്റ്റേഴ്സ് അസോസിയേഷൻ നിലവിൽ വന്നു. Rev. ഗ്ലാസ്പിൻ ജോൺ(IPC) പ്രസിഡന്റ്. Pr. GP. നിശ്ചൽ...

കാട്ടാക്കട പാസ്റ്റേഴ്സ് അസോസിയേഷൻ നിലവിൽ വന്നു. Rev. ഗ്ലാസ്പിൻ ജോൺ(IPC) പ്രസിഡന്റ്. Pr. GP. നിശ്ചൽ റോയ് (COG)സെക്രട്ടറി

0

ജി.പി. കുറ്റിച്ചൽ

കാട്ടാക്കട: കാട്ടാക്കട പാസ്റ്റേഴ്സ് അസോസിയേഷൻ എന്ന ദൈവദാസന്മാരുടെ കൂട്ടായ്മ രൂപീകൃതമായി. വിവിധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 21 ദൈവദാസന്മാരുടെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് കഴിഞ്ഞ ദിവസം രൂപം കൊടുത്തത്. Rev. ഗ്ലാസ്പിൻ ജോൺ പ്രസിഡന്റായും. Pr. GP. നിശ്ചൽ റോയ് സെക്രട്ടറിയായും Pr ബോബി T ഡേവിഡ് ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ
വൈസ് പ്രസിഡൻ്റുമാരായി Pr. E S ജോസ് കാട്ടക്കട,Pr. സന്തോഷ് കുമാർ B, ജോയിന്റ് സെക്രട്ടറിമാരായി Pr. റജി M.R, Pr.ബൈജു എന്നിവരേയും തിരഞ്ഞെടുത്തു.പ്രോഗ്രാം കോ-ഓർഡിനേറ്ററായി Pr. രാജു ജോൺ,പബ്ലിസിറ്റി കൺവീനർമാർPr. A C ശമുവേൽ, Pr.TR. രെജുകുമാർ, ചാരിറ്റി കൺവീനർമാർ Pr. സജികുമാർ S,Pr. ആൽബി G, പ്രയർ കോർഡിനേറ്റമാർ Pr. അജീഷ് R S, Pr. ശലോമോൻ J,ഇവാജ്ഞലിസം കൺവീനർമാർ Pr ബിനുകുമാർ M, Pr മ്യൂസിക് കൺവീനർ Pr. വിജി രാജ് എന്നിവരെ കൂടാതെ
Pr. വിനോദ് K ജോസഫ്, Pr. H. റോബർട്ട്, Pr. സനൽ ജോസ് എന്നിവരേയും എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുത്തു.
കാട്ടാക്കട താലൂക്ക് പരിധിയിലുള്ള എല്ലാ ദൈവദാസന്മാരുടെയും ആത്മീയ കൂട്ടായ്മയായിട്ടാണ് KPA ആരംഭിച്ചിരിക്കുന്നത്. കാട്ടാക്കട താലൂക്ക് പരിധിയിൽ ശുശ്രൂഷിക്കുന്നവരോ സ്ഥിരതാമസമുള്ളവരോ ആയിട്ടുള്ള ഏതൊരാൾക്കും ഈ കൂട്ടായ്മയിൽ അംഗങ്ങളാകുവാൻ സാധിക്കും. കാട്ടാക്കട താലൂക്കിലുള്ള ദൈവദാസന്മാരുടെ ആത്മീയ ഉന്നമനത്തിനും ഐക്യത ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here