Home Daily news നവോത്മേഷം പകർന്ന് GTEN പാസ്റ്റേഴ്‌സ് കോൺഫറൻസ് തിരുവനന്തപുരത്ത്

നവോത്മേഷം പകർന്ന് GTEN പാസ്റ്റേഴ്‌സ് കോൺഫറൻസ് തിരുവനന്തപുരത്ത്

0

Pr Shaiju Vellanad

തിരുവനന്തപുരം : GTEN (ഗ്ലോബൽ തിയോളജിക്കൽ എഡ്യൂക്കേഷൻ നെറ്റ് വർക്ക്) തിരുവനന്തപുരത്ത് സംഘടിപ്പിച്ച പാസ്റ്റേഴ്‌സ് കോൺഫറൻസ് ഏറെ ശ്രദ്ധേയമായി. വിവിധ ഡിനോമിനേഷനുകളിൽ നിന്നും നൂറിലധികം പാസ്റ്റർമാരെ പങ്കെടുപ്പിച്ചുകൊണ്ട് പേരൂർക്കട ഐ പി സി ഫെയ്ത്ത് സെന്ററിൽ മാർച്ച് 02 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാസ്റ്റർ ശ്യാം പീറ്ററിന്റെ പ്രാർത്ഥനയോടെ കോൺഫറൻസ് ആരംഭിച്ചു. ഭാരത് മിഷൻ ചെയർമാൻ പാസ്റ്റർ ജിബിൻ പൂവക്കാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രദർ ജയ്‌സൺ സോളമൻ സ്വാഗത പ്രസംഗം നടത്തുകയും GTEN കേരളാ കോഡിനേറ്റർ ബ്രദർ ബേബി മാത്യു ദൈവ വചന പഠനത്തെക്കുറിച്ചുള്ള വിവിധ രീതികളെ കുറിച്ച് പഠിപ്പിക്കുകയും , പി റ്റി എം ഇന്ത്യാ & സൗത്ത് ഏഷ്യാ ഡയറക്ടർ പാസ്റ്റർ ജെറിൻ കുരിയാക്കോസ് സുവിശേഷ വേലയെ ഏറെ പ്രോത്സാഹിപ്പിച്ച് കൊണ്ട് ദൈവദാസന്മാരെ സഭാ വളർച്ചയ്ക്ക് ആവേശം പകരുന്ന ആഴമേറിയ സന്ദേശം നൽകുകയും പാസ്റ്റർ നിജീഷ് നേതൃത്വം നൽകിയ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പാസ്റ്റർ എൻ വിജയകുമാറിന്റെ പ്രാർത്ഥനയോടും പാസ്റ്റർ ജോബിൻ കെ ജോണിന്റെ ആശീർവാദത്തോടും കോൺഫറൻസ് 01.30 ന് സമാപിച്ചു. പങ്കെടുത്ത ദൈവ ദാസന്മാർക്ക് ഏറെ അനുഗ്രഹമായി മാറിയ ഈ കോൺഫറൻസ് പുതുമായുള്ളതായി മാറി. കേരളത്തിലെ എല്ലാ ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. പാസ്റ്റേഴ്സിന്റെ ആവശ്യം പരിഗണിച്ച് മാർച്ച് 23 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 04 മണി വരെ ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസ് എന്ന പേരിൽ സെമിനാർ അന്തിയൂർക്കോണം അമ്പംക്കോട് ഐ പി സി സീയോൻ സഭാഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. പാസ്റ്റേഴ്സിനും സുവിശേഷ വേലയിൽ താത്പര്യമുള്ള യുവതി യുവാക്കൾക്കും പങ്കെടുക്കുവാൻ അവസരമുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് അവസരം. രജിസ്‌ട്രേഷൻ വേണ്ടി 9400365828 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പത്തനംതിട്ട ജില്ലയിലെ പാസ്റ്റേഴ്‌സ് കോൺഫറൻസ് മാർച്ച് 04 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ 01 മണി വരെ തിരുവല്ല, മഞ്ഞാടിയിലുള്ള ഐ പി സി പ്രയർ സെന്ററിൽ വെച്ച് നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here