GP കുറ്റിച്ചൽ
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖലയുടെ 2026-2028 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും കൂട്ടായ്മ യോഗവും 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ പേയാട് എ. ജി. ചർച്ചിൽ നടക്കും.
ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. അദ്ധ്യക്ഷത വഹിക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെ. എൽ. മോസസ്സ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ രതീഷ് നാലാഞ്ചിറ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എൻ. ക്രിസ്തുദാസ് (മുൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം) അനുഗ്രഹ പ്രാർത്ഥന നടത്തും. തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സി. ഗുണശീലൻ ആശംസ അറിയിക്കും. പാസ്റ്റർ ജോബിൻ എലൈശയും ടീമും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വാർത്ത: ദക്ഷിണ മേഖല മീഡിയ ടീം




