Home Daily news ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

0

പാസ്റ്റർ ഷൈജു വെള്ളനാട്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും.

ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ  അംഗീകാരമുള്ളതും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സണ്ടേസ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ 4 ഗ്രൂപ്പുകളെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, ലളിതഗാനം, ബൈബിൾ ക്വിസ് , വാക്യമെഴുത്ത്, ഉപന്യാസം, ഗ്രൂപ്പ് സോംഗ്, ക്ലാസിക്കൽ മ്യൂസിക്, വിവിധ ഉപകരണ സംഗീതങ്ങൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. കൂടാതെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും.

പ്രാദേശികതല മത്സരങ്ങളിൽ നിന്ന് വിജയിക്കുന്നവർക്കാണ് സെൻ്റർ തല മത്സരത്തിലേക്ക് യോഗ്യത ലഭിക്കുന്നത്. മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ ലിസ്റ്റുകൾ നിശ്ചിത ഫീസ് സംഗീതം പ്രാദേശിക തലത്തിൽ നിന്ന് ഓഗസ്റ്റ് 20-നകം സെൻ്ററിൽ എത്തിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സൺഡേസ്കൂൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട്  Pr. ഷൈജു വെള്ളനാട് , സെക്രട്ടറി Pr അനീഷ് കുമാർ , ട്രഷറർ Pr.അഭിലാഷ് എന്നിവർ അറിയിച്ചു.
ബന്ധപ്പെടുക : 9645114452,   9656384337

താലന്തു കൺവീനർ : Pr അഭിലാഷ് : 9961646771

താലന്തു ജോ:കൺവീനർ : Pr ബിനുരാൻ : 9895584797

LEAVE A REPLY

Please enter your comment!
Please enter your name here