Pr ഷൈജു വെള്ളനാട്
കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഹെബ്രാൻ ബൈബിൾ കോളേജിന്റെ 34 – മത് ബാച്ചിന്റെ ഗ്രാജുവേഷൻ സർവീസ് 2026 സെപ്റ്റംബർ ഒന്നാം തീയതി ഇന്ന് കുമ്പനാട് മുട്ടുമൺ ഐസിപിഎഫ് ഹാളിൽ വച്ച് പി ജി കോഴ്സ് പൂർത്തിക്കരിച്ച് ശുശ്രൂഷകരായവർക്ക് ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് മുഖ്യ ശുശ്രൂഷ ചെയ്തു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . സമ്മേളനത്തിൽ ഐ പി സി കേരളാ സ്റ്റേറ്റ് വൈസ്പ്രസിഡന്റ് പാസ്റ്റർ ഷിബു നെടുവേലിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയൽ കൊന്നനിൽക്കുന്നതിൽ വചന ശുശ്രൂഷ നിർവഹിച്ചു . P G ബോർഡ് ചെയർമാൻ പാസ്റ്റർ N വിജയകുമാർ , പി ജി ബോർഡ് സെക്രട്ടറി ബ്രദർ .പീറ്റർ മാത്യു, ബ്രദർ .ജോൺസൺ പന്തളം തുടങ്ങിയവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ ഐ പി സി കേരള സ്റ്റേറ്റ് ജോ: സെക്രട്ടറി പാസ്റ്റർ KC ഉമ്മൻ അനുഗ്രഹ പ്രാർത്ഥന നടത്തി. സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ബ്രദർ ഗ്ലാസ്ൺ ജേക്കബ്, സ്റ്റേറ്റ് ട്രഷറർ ബ്രദർ .ബിനു വി ജോർജ്, ഐ പി സി കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ സാജൻ C ജേക്കബ് ,ബ്രദർ .സജി മത്തായി കാതേട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.








