Home Daily news മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 10 പേർ മരിച്ചു..

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 10 പേർ മരിച്ചു..

0

തോമസ് ജേക്കബ് കണ്ണൂർ

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 10 പേർ മരിച്ചു. അഹമ്മദ് നഗറിലെ സിവിൽ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം. മരിച്ചവരെല്ലാം രോഗികളാണെന്നാണ് വിവരം. തീപ്പിടിത്തത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ആകെ 17 പേരാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. വാർഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗർ ജില്ലാ കളക്ടർ ഡോ. രാജേന്ദ്ര ഭോസ്ലെ പറഞ്ഞു.
ഷോർട് സർക്യൂട്ടാണ്
അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സർക്കാർ വക്താവ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here