എന്നെസ് നെല്ലിക്കുന്നം
36 കോടി ക്രൈസ്തവര്‍ ലോകമെമ്പാടുമായി മതപീഡനത്തിനിരയാകുന്നുണ്ടെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ആധികാരികമായി പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടുന്ന അമേരിക്ക ആസ്ഥാനമായ കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുവെച്ചു നോക്കുമ്പോള്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ 2 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഉത്തരകൊറിയ, സൊമാലിയ, ലിബിയ, യെമന്‍, എറിത്രിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്തു രാജ്യങ്ങള്‍. ഭാരതം ഇത്തവണയും പത്താം സ്ഥാനത്താണ്. ഒക്ടോബർ 1, 2020 മുതല്‍ സെപ്റ്റംബർ 30, 2021 വരെയുള്ള കണക്കുകളാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.




