ന്യൂസ് റിപ്പോർട്ടർ:- സുന്ദരേശൻ പോത്തൻകോട്
ഐ.പി സി തിരുവനന്തപുരം മേഖല വെള്ളറട സെന്ററിൽ ഉൾപ്പെട്ട പുന്നാവൂർ സഭാ കെട്ടിടം ഇന്നലെ ഞായറാഴ്ച(14-11-21) ആരാധന തുടങ്ങുന്നതിന് അര മണിക്കൂർ ബാക്കി നിൽക്കേ സഭാ കെട്ടിടം നിലം പതിച്ചു.


സെന്റർ വൈസ് പ്രസിഡന്റും, സഭ ശുശ്രുഷകനും മായ പാസ്റ്റർ ജയരാജ് അത്ഭുതകരമായി രക്ഷപ്പെടുകയാണ് ഉണ്ടായത്. ഈ സമയം വിശ്വാസികൾ ആരും തന്നെ ആരാധനയ്ക്കായി എത്തിയിരുന്നില്ല. പത്ത് മിനിറ്റ് കൂടി കഴിഞ്ഞായിരുന്നുയെങ്കിൽ സഭയിൽ വിശ്വാസികൾ എത്തുമായിരുന്നുയെന്നും, അപകടം സംഭവിക്കുമായിരുന്നുയെന്നും പാസ്റ്റർ ജയരാജ്, സംഭവ സ്ഥലം സന്ദർശിച്ച ജി.എം മീഡിയ ഡയറക്ടർ, പാസ്റ്റർപോൾ സുരേന്ദ്രൻ , ഐ.പി.സി. കേരളാ സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ജി എം ന്യൂസ് റിപ്പോർട്ടർ സുന്ദരേശൻ പോത്തൻകോട്, വെള്ളറട സെന്റർ സെക്രട്ടറി പാസ്റ്റർ ദീപു എൻ എസ് എന്നിവരോട് പറഞ്ഞു.

കിണറിന്റെ തൂൺ കട്ടി തകർന്നു കിണറിന്റെ മേൽഭാഗം മുഴുവനും കിണറ്റിൽ വീണു. പരിസരവാസികൾ ഓടി കൂടിയാണ് പാസ്റ്ററെ രക്ഷിച്ചത്. പാസ്റ്റർ ജയരാജിന്റെ ഭാര്യ കഴിഞ്ഞ 2 വർഷത്തിന് മുമ്പ് മരണപ്പെട്ടതിനാൽ ഏകനായി കർതൃ വേല ചെയ്തു വരുന്നു. സ്റ്റേറ്റ് ഭരണ സമിതിയുടെ പേരിലും, മേഖല സെക്രട്ടറി എന്ന നിലയിലും സംഭവ സ്ഥലം സന്ദർശിക്കുകയും, ചെയ്ത പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ .ആരാധന പുനഃസ്ഥാപിക്കുവാൻവേണ്ട ക്രമീകരണങ്ങൾ ചെയ്യുമെന്നും ജി.എം ന്യൂസിനോട് പറഞ്ഞു.





