Home Daily news ഏകദിന സമ്മേളനവും, സഹായ വിതരണവും ; ഐ പി.സി. ആയൂർ സെന്ററിൽ .

ഏകദിന സമ്മേളനവും, സഹായ വിതരണവും ; ഐ പി.സി. ആയൂർ സെന്ററിൽ .

0

വാർത്ത:- തോമസ് ജേക്കബ് കണ്ണൂർ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെൻ്റെറിലെ സഹോദരി സമാജം ഏകദിന സെമിനാർ ഐപിസി മലപ്പേരൂർ ബഥേൽ സഭയിൽ വച്ച് ഡിസംബർ ഒന്നാം തീയതി ഇന്നലെ ബുധനാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെനടക്കുകയുണ്ടായി. പ്രസ്തുത മീറ്റിംഗിൽ സെൻറ് റിലെ എല്ലാ
ലോക്കൽ സഭകളിൽ നിന്നും സഹോദരിമാരും
സെൻട്രൽ സഹോദരി സമാജം എക്സിക്യൂട്ടീവും, കമ്മറ്റി അംഗങ്ങളും പങ്കെടുത്തു. സമാജം വൈസ് പ്രസിഡണ്ട് സിസ്റ്റർ ജിജി ജോർജ്ജിൻ്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ സമാജം പ്രസിഡണ്ട് സിസ്റ്റർ സൂസൻ ടി സണ്ണി ദൈവവചനം സംസാരിച്ചു,തുടർന്ന് നടന്ന മീറ്റിങ്ങിൽ പാസ്റ്റർ സണ്ണി എബ്രഹാം നേതൃത്വം വഹിച്ചു. പ്രസ്തുത മീറ്റിംഗിൽ സെൻറർ എക്സിക്യൂട്ടീവും ചാരിറ്റി ബോർഡ് ചെയർമാനും സെൻ്ററിലെ പാസ്റ്റർ മാരിൽ ചിലരും പങ്കെടുത്തു. ഐപിസി ആയൂർ സെൻററിൽ ഉള്ള പത്താം ക്ലാസിലും പ്ലസ് ടുവിനും 90% അതിലധികവും മാർക്ക് വാങ്ങി
ഉന്നത വിജയം കൈവരിച്ച എല്ലാ വിദ്യാർഥികൾക്കും മെറിറ്റ് അവാർഡും, ആയൂർ സെൻററിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നാലു കുടുംബങ്ങൾക്ക് 15000 രൂപ വീതം സാമ്പത്തികസഹായവും വിതരണം ചെയ്തു.
പാസ്റ്റർ സണ്ണി അബ്രഹാമിൻ്റെയും കുടുംബത്തിൻ്റെയും ശ്രമഫലമായിട്ടാണ് ഈ സാമ്പത്തിക നന്മകൾ വിതരണം ചെയ്യാൻ കഴിഞ്ഞത്.
കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ബ്രദർ ജി കുഞ്ഞച്ചൻ വാളകം, സെൻറർ വൈസ് പ്രസിഡണ്ട് പാസ്റ്റർ മോനി പി വർഗീസ് , ട്രഷറാർ ബ്രദർ ജോയി പാപ്പൻ, ചാരിറ്റി ബോർഡ് ചെയർമാൻ ബ്രദർ അനിയൻകുഞ്ഞ് ,പാസ്റ്റർ സൈമൺ എന്നിവർ ആശംസകൾ അറിയിക്കുകയും, സെൻ്റർ സഹോദരി സമാജം ട്രഷറാർ സിസ്റ്റർ മറിയാമ്മ ബേബി വാളകം കൃതജ്ഞത അറിയിക്കുകയും ശേഷം പാസ്റ്റർ ബിൻസൻ കെ ജോസഫ് പ്രാർത്ഥിക്കുകയും സെൻറർ മിനിസ്റ്റർ പാസ്റ്റർസണ്ണിഎബ്രാഹമിൻ്റെആശീർവാദത്തോടെ 1 മണിയ്ക്ക് മീറ്റിംഗ് അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here