വാർത്ത….. ബിനു രഘുനാഥൻ യു പി
സഹാരൻപൂർ: സഹാരൻപൂർ ജില്ലയിൽ നക്കൂർ ഏ. ജി സഭയും സഭാ പാസ്റ്ററും സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്നു.ആരാധനക്കു വിലക്കും ഏർപ്പെടുത്തിയാതായി റിപ്പോർട്ട് ചെയ്യപ്പേടുന്നു.
കഴിഞ്ഞ ഡിസംബർ 8 ഉച്ചക്ക് പത്രണ്ട് മണിയോടെ കാൽ ഡസനോളേം ആർ. എസ്. എസ് പ്രവർത്തകർ മാധ്യമക്കാരുടെ സന്നാഹങ്ങളോടെ സഭാ മന്ദിരത്തിൽ അനധികൃതമായി കയറി സഭാ പാസ്റ്റരെയും കുടുംബത്തെയും ചോദ്യo ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഡിസംബർ 14 ന് വീണ്ടും ലോക്കൽ പോലീസ് പാസ്റ്ററിനെ സ്റ്റേഷനിൽ വിളിച്ചു. സംസാരിച്ചതനുസരിച്ചു ആളെ ആലയത്തിൽ കൂടി ആരാധന നടത്തുന്നതിനു വിലക്കും ഏർപ്പെടുത്തി. അവിടെ പ്രാദേശിക സഭ വലിയ പ്രതിസന്ധി നേരിടുന്നു. ദൈവമക്കൾ പ്രാർത്ഥന ഓർക്കുക.
പാസ്റ്റർ സജു നിക്കോളാസ് 2014 ൽ ഏ. ജി. മലയാളം ഡിസ്ട്രിക്ട് മിഷണറിയായി നക്കൂറിൽ സഭാ പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനത്തിന്റെ ആരംഭിച്ചു കാലം മുതൽ വളരെ എതിർപ്പ് ഇവിടെ നിലനിന്നിരുന്നു. പാസ്റ്റർ സാജുവിന്റ സമർപ്പണവും പ്രാർത്ഥനയുടെയും ഫലമായി നൂറ്റാമ്പതോളം വിശ്വാസികളുള്ള സഭയായി വളർന്നു.സഭക്ക് സ്വന്തം ആലയവും ഉണ്ടായി.വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് അവർ പോയിരിക്കുന്നത്. സഭയുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
ഏ. ജി സഭയുടെ ചരിത്രത്തിൽ സ്ഥലം പിടിച്ചയിടമാണ് സഹാറൻപൂർ.നോർത്ത് ഇന്ത്യ ഏ. ജി യുടെ ഒന്നാമത്തെ കോൺഫറൻസ് 1918 ഇവിടെയാണ് നടന്നത്.വിദേശ മിഷണറിമാരുടെ കാലത്തിന് ശേഷം പ്രവർത്തനം നിലച്ചു.
1993 ൽ പാസ്റ്റർ രാജൻ പിള്ള അവിടെ എത്തിയത്തോടെ ഏ. ജി യുടെ പ്രവർത്തനത്തിന് പുതിയ മാനങ്ങൾ കൈ വന്നത്. ജില്ലയിൽ ഏ. ജി ക്കു പത്തോളം സഭകളുണ്ട്. പാസ്റ്റർ എ. കെ ബിനോയ്‌യാണ് സെക്ഷൻ പ്രെസ്ബിറ്റർ.




