ഷാജി വർഗ്ഗീസ് കലയപുരം
ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സുവിശേഷറാലിയും മുറ്റത്ത് കൺവെൻഷനുമായി പുത്തൻകാവ് ഹെബ്രോൻ പി വൈ പി എ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണ സുവിശേഷ സന്ദേശ യാത്രയും മുറ്റത്ത് കൺവെൻഷനും അനുഗ്രഹ സമാപനം.
ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ജിജി ഐപ്പ് മാത്യു ഫ്ലാഗ് ഓഫ് ചെയ്തത് ഐ പി സി പുത്തൻകാവ് ഹെബ്രോൺ സഭാങ്കണം, അങ്ങാടിക്കൽ, സെൻ്റ ആന്നീസ് സ്കൂൾ ജംഗ്ഷൻ, ഫൊർച്യൂൺ മാർട്ടിന്റെ സമീപം, പിരളശ്ശേരി, പുത്തൻകാവ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പരസ്യയോഗങ്ങൾ നടത്തപ്പെട്ടു. പാസ്റ്റർ ജിൻസൺ മാത്യു, പാസ്റ്റർ ഐസൺ, പാസ്റ്റർ എ ജി ചാക്കോ പാസ്റ്റർ ജോൺസി ഒറിസ്സ, ബ്രദർ ജേക്കബ് സ്കറിയ, പാസ്റ്റർ അജിമോൻ, പാസ്റ്റർ എൻ ഒ ഇടുക്കള, സിസ്റ്റർ സോണിയ സാംസൻ, പാസ്റ്റർ സി എൽ അച്ഛൻകുഞ്ഞ്, പാസ്റ്റർ സജിമോൻ ഫിലിപ്പ് പരസ്യ യോഗത്തിന്റെ സമാപനത്തിലും പുത്തൻകാവ് സെന്റ. ജോൺസ് ചാപ്പലിന് സമീപം കുറ്റിയിൽ ബ്രദർ ഷിബു തോമസിന്റെ ഭവന അങ്കണത്തിൽ മുറ്റത്ത് കൺവൻഷനിലും പാസ്റ്റർ എം കെ ജോർജ്ജ് കാഞ്ഞിരപ്പള്ളി എന്നിവർ ദൈവവചനം സംസാരിച്ചു. ബ്രദർ ജോർജജ് തോമസ് നന്ദി പറഞ്ഞു. ജെബിൻ, ലിജിൻ & പി വൈ പി എ പുത്തൻകാവ് നേതൃത്വം നൽകി.




