ന്യൂസ് റിപ്പോർട്ടർ : കെ.റ്റി ജോസഫ് പാലക്കാട്
ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഐപിസി ജബൽപൂർ സഭാംഗം സെബിൻ സാറ സോളമൻ. മധ്യപ്രദേശിലെ ജബൽപൂരിലെ ജവഹർലാൽ നെഹ്റു കൃഷി വിശ്വ വിദ്യാലയ സർവകലാശാലയിൽ നിന്ന് കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി.
“കേരളത്തിലെ പാട്ടഭൂമി കൃഷിയുടെ ഡിറ്റർമിനന്റുകളും ഡൈനാമിക്സും എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.ഐപിസി ജബൽപൂർ സഭയിലെ സജീവ പ്രവർത്തകയാണ് സെബിൻ. കേരളത്തിൽ തന്റെ പഠന ഐസിപിഎഫിന്റെ സജീവ പ്രവർത്തകനായിരുന്നു. ഐപിസി മാവേലിക്കര വെസ്റ്റ് സെന്ററിലെ ഭരണിക്കാവ് സഭാംഗമായ പി.വി സോളമന്റെയും പരേതയായ ബെറ്റി സോളമന്റെയും മകളാണ്. ഭർത്താവ് ജിബി ജോർജ്. മക്കൾ : എസ്തേർ, ഏലായസ്.




