തോമസ് ജേക്കബ് കണ്ണൂർ
നാദാപുരം:- മകൾ
സുമംഗലിയാകുന്നതിനോടനുബന്ധിച്ച് മറ്റ് 5 വിവാഹം കൂടി നടത്തി പ്രവാസി വ്യാപാരി. പുറമേരിയിലെ തലായി തെക്കയിൽ മുക്കിൽ കാട്ടിൽ സാലിം (55) ആണ് സമൂഹവിവാഹം നടത്തി മാതൃകയായത്. ജാതിമത ഭേദമന്യേയുള്ള സമൂഹ വിവാഹത്തിന് മംഗളം നേരാൻ നാടിന്റെ നാനാ ദിക്കുകളിലു ള്ളവരെത്തി.ഓരോ ദമ്പതികൾക്കും 10 പവന്റെ ആഭരണം, വിവാഹ വസ്ത്രങ്ങൾ, വിവാഹ പന്തലൊരുക്കിയ തന്റെ വീട്ടിൽ വധൂവരന്മാർക്കും ബന്ധുക്കൾക്കും
എത്താനുള്ള വാഹന സൗകര്യം എന്നിവയെല്ലാം നൽകി. സാലിമിന്റെയും റുബീനയുടെയും മകൾ സൈക്കോളജിസ്റ്റായ റെമീസയും കണ്ണുക്കര സ്വദേശി വി.കെ.അഷ്റഫിന്റെയും സാബിറയുടെയും മകൻ സാജിദ് കണ്ണൂക്കരയും തമ്മിലായിരുന്നു വിവാഹം.
ഖത്തറിൽ എൻജിനീയറാണ് സാജിദ്. വിവാഹത്തിന് ഒരുങ്ങുന്നതിന് ബ്യൂട്ടിഷ്യൻമാരെയും സജ്ജമാക്കിയിരുന്നു.
മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് മറ്റു 5 വധൂവരന്മാർ. ഇവരിൽ 2 നവദമ്പതികൾ ഹിന്ദുമത വിശ്വാസികളും 3 നവ ദമ്പതികൾ ഇസ്ലാം മത വിശ്വാസികളുമാണ്. മുസ്ലിം വിവാഹത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കാർമികത്വം വഹിച്ചു. ഹിന്ദു വിവാഹങ്ങൾക്ക് അവർ തിരഞ്ഞെടുത്ത പുരോഹിതരാണ് കാർമികത്വം വഹിച്ചത്.
വിവാഹത്തിനു
തിരഞ്ഞെടുത്ത 5
ദമ്പതികളുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രശസ്തിക്കു വേണ്ടിയല്ല താൻ ഈ വിവാഹം ആർഭാട വിവാഹത്തിന് ഉപയോഗിക്കുന്ന പണം ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കാമെന്നസന്ദേശമാണ് ഇത്തരം വിവാഹത്തിലൂടെ ലോക ജനതക്ക്
സന്ദേശം നൽകുക മാത്രമാണ്
ലക്ഷ്യമെന്നും സാലിം പറഞ്ഞു.




