Home Daily news കണ്ണൂരിൽ ഓടി കൊണ്ടിരിന്ന ബസിനു തീ പിടിച്ചു

കണ്ണൂരിൽ ഓടി കൊണ്ടിരിന്ന ബസിനു തീ പിടിച്ചു

0

വാർത്ത:- എന്നെസ് നെല്ലിക്കുന്നം

കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയിൽ കണ്ണൂർ സെൻട്രൽ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തതിൽ ബസ് പൂർണമായു കത്തി നശിച്ചു. 50-ൽ അധികം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരാൾക്ക് പോലും പരിക്കേറ്റില്ല. ബസ് പൂർണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാൻ ജീവനക്കാർക്ക് സാധിച്ചു.
ഡ്രൈവറുടെ സീറ്റിന്റെ സൈഡിൽ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പുക ഉയരാൻ തുടങ്ങി. ശക്തമായ പുക ഉയർന്നതോടെ ബസ് ജീവനക്കാർ യത്രക്കാരെ പുറത്തിറക്കി. യാത്രക് പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും ആളിക്കത്തി തീപിടിച്ച ആഗ്നിരക്ഷാ സേനാ അംഗങ്ങൾ You എത്തി തീ പൂർണമായും അണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here