Home Daily news *3 വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു, അയല്‍ക്കാരി അറസ്റ്റിൽ*

*3 വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു, അയല്‍ക്കാരി അറസ്റ്റിൽ*

0

സുന്ദരേശൻ പന്തലക്കോട്

ചെന്നൈ: – തിരുനെല്‍വേലിയിലെ വിഘ്‌നേഷ് -രമ്യ ദബതികളുടെ മകൻ സഞ്ജയ്‌ ആണ്‌ മരിച്ചത്. ഇവരുടെ രണ്ടാമത്തെ മകനാണ് സഞ്ജയ്.
സംഭവത്തില്‍ അയല്‍ക്കാരിയായ തങ്കമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. പരാതി കൊടുത്തതിനെ തുടർന്ന് പോലീസ് എത്തി പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ വാഷിംഗ്‌ മെഷീനുള്ളില്‍ കണ്ടെത്തിയത്. എന്നാല്‍ വീടുകളില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുബോള്‍ തങ്കമ്മാള്‍ മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പോലീസ് സംശയം തോന്നി ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം വാഷിംഗ് മെഷീനില്‍ കണ്ടെത്തിയത്.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. അതേസമയം കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അയല്‍ക്കാരായ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ വൈരാഗ്യമുള്ളതായി ചിലയാളുകള്‍ പറയുന്നുണ്ട്. കൊലപാതകം ചെയ്ത തങ്കമ്മാളിന്റെ മകൻ അടുത്തിടെ മരിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ വിഷാദത്തിന് അടിമയായിരുന്നു എന്നും നാട്ടുകാരില്‍ ചിലർ പറഞ്ഞു. തങ്കമ്മാളിലെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here