Home Daily news പാസ്റ്റർ ജേക്കബ് ജോൺ വീണ്ടും ഐ.പി.സി പ്രസിഡന്റ് ആയേക്കും

പാസ്റ്റർ ജേക്കബ് ജോൺ വീണ്ടും ഐ.പി.സി പ്രസിഡന്റ് ആയേക്കും

0

ജി.എം തിരുവനന്തപുരം

ഐ.പി.സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ വീണ്ടും ഒരിക്കൽ കൂടി ഐ.പി സി ജനറൽ പ്രസിഡന്റ് ആകാനുള്ള സാദ്ധ്യതയേറുന്നതായി വിശ്വാസ സമൂഹത്തിൽ പരക്കെ അഭിപ്രായങ്ങൾ ഉയരുന്നു. നിലവിലെ പ്രശ്ന കലുക്ഷിതമായ സഭയുടെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുവാൻ പാസ്റ്റർ ജേക്കബ് ജോൺ മടങ്ങി വരണമെന്നും, മുൻ കാലങ്ങളിൽ അദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്തും ഇനി മറ്റൊരാൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെക്കാൾ പാസ്റ്റർ ജേക്കബ് ജോൺ തന്നെയാകണമെന്നാണ് ബഹു ഭൂരിപക്ഷം ഐ.പി.സി. വിശ്വാസ സമൂഹം പറയുന്നത്.വരാനിരിക്കുന്ന ജനറൽ എക്സിക്യൂട്ടീവ് തെരെത്തെടുപ്പിൽ പാസ്റ്റർ ജേക്കബ് ജോൺ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നതായും അറിയുന്നു. ” *പാസ്റ്റർ ജേക്കബ് ജോണിനെ വിളിക്കൂ! IPC യെ രക്ഷിക്കു !” എന്ന മുദ്രാവാക്യങ്ങൾ വാട്ട് സാപ്പ് ഗ്രൂപ്പുകളിൽ ഇതിനോടകം വൈറലാകുന്നു*. കൂടാതെ സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള പാനൽ പ്രവർത്തനം ഒരു വിഭാഗം ആരംഭിച്ചതായി അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here