Home Daily news സിവിൽ , വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിലെത്തുന്നതിന് മുൻപ് തന്നെ ഒത്തുതീർപ്പാക്കാം

സിവിൽ , വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിലെത്തുന്നതിന് മുൻപ് തന്നെ ഒത്തുതീർപ്പാക്കാം

0

വാർത്ത:- തോമസ് ജേക്കബ് കണ്ണൂർ

ന്യൂഡൽഹി: സിവിൽ, വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിലെത്തുന്നതിന് മുൻപുതന്നെ ഒത്തുതീർപ്പാക്കാം. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിർദേശിക്കുന്ന ‘ മധ്യസ്ഥതാ ബിൽ’ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
വിഷയങ്ങൾ എന്നിവയിൽ ‘ സമൂഹ മധ്യസ്ഥത യ്ക്കും വിദേശരാജങ്ങളിലെ കമ്പനികൾ, വ്യക്തികൾ എന്നിവരുൾപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കും പ്രത്യേക സംവിധാനങ്ങൾ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ മധ്യസ്ഥതയും അനുവദനീയമാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളും കക്ഷികൾക്ക് താത്പര്യമുണ്ടെങ്കിൽ ‘ മധ്യസ്ഥത യ്ക്ക് വിടാം.
കക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ അംഗീകാരവും രജിസ്ട്രേഷനുമുള്ള മധ്യസ്ഥൻ, മധ്യസ്ഥരെ നിയോഗിക്കാൻ സേവന ദാതാക്കൾ, ഒത്തുതീർപ്പു കരാർ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അതോറിറ്റി, ഇവയ്ക്കെല്ലാം മേൽനോട്ടം വഹിക്കാനും നയരൂപവത്കരണത്തിനും നിർദേശത്തിനുമായി ദേശീയതലത്തിൽ മീഡിയേഷൻ കൗൺസിൽ’ എന്നിവ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദേശീയ കൗൺസിലിന് മറ്റിടങ്ങളിലും ഓഫീസ് ഉണ്ടാവും.
കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയുമാണ് ലക്ഷ്യം. രാജ്യത്ത്
തർക്കങ്ങളിൽ വേഗം പരിഹാരമുണ്ടാക്കുകയും കീഴ്ക്കോടതികളിൽ മാത്രം നാലുകോടിയിലേറെ കേസുകൾ തീർപ്പാകാതെയുണ്ട്. ഹൈക്കോടതികളിൽ 56 ലക്ഷവും സുപ്രീംകോടതിയിൽ എഴുപതിനായിരവും കേസുകളാണ് വിധി പറയാനുള്ളത്. കേസുകളുടെ ബാഹുല്യം കുറയ്ക്കണമെന്ന് നേരത്തേ നിയമകമ്മിഷനും ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയും ശുപാർശചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here