Home Daily news ഐ.പി.സി തിരുവനന്തപുരം മേഖല സണ്ടേസ്കൂൾ ഏകദിന സെമിനാറും വാർഷികവും ജനു.15 ന്

ഐ.പി.സി തിരുവനന്തപുരം മേഖല സണ്ടേസ്കൂൾ ഏകദിന സെമിനാറും വാർഷികവും ജനു.15 ന്

0

ന്യൂസ് :-എന്നെസ് നെല്ലിക്കുന്നം

തിരുവനന്തപുരം : ഐ. പി. സി. സണ്ടേസ്കൂൾസ് അസോസിയേഷൻ, തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾ വിദ്ധ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, രക്ഷകർത്താക്കൾക്കുമായി നടത്തപ്പെടുന്ന ഏക ദിന സെമിനാറും വാർഷികവും ജനുവരി 15 ശനിയാഴ്ച രാവിലെ 09.30 ന് നാലാഞ്ചിറ ഐ. പി. സി. ജയോത്സവം സഭാഹാളിൽ വച്ച് നടത്തപ്പെടും. ഈ കഴിഞ്ഞ ചില മാസങ്ങളായി കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നമ്മുടെ കുഞ്ഞുങ്ങൾക്ക് സഭാഹാളിൽ കടന്നു വരുവാൻ കഴിഞ്ഞിരുന്നില്ല. ആ കാരണത്താൽ പല ലോക്കൽ സഭകളിലും വാർഷിക പരീക്ഷയും താലന്ത് പരിശോധനയും നടന്നിരുന്നില്ല. നമ്മുടെ കുട്ടികളെ ആത്മീയതയിൽ മുന്നോട്ട് കൊണ്ട് വരുവാൻ ഈ സെമിനാർ സഹായകമാകും. ഈ വർഷത്തെ സണ്ടേസ്കൂൾ എല്ലാ ലോക്കൽ സഭകളിലും ആരംഭിച്ചുവല്ലോ. ഏതെങ്കിലും സഭകളിൽ സണ്ടേസ്കൂൾ ആരംഭിച്ചിട്ടില്ല എങ്കിൽ വരുന്ന ഞായറാഴ്ച തന്നെ ആരംഭിക്കുക. കുട്ടികൾക്ക് ഏറെ പ്രീയങ്കരണയ പാ. പ്രിൻസ് തോമസ് റാന്നി സെമിനാറിന് നേതൃത്വം നൽകുന്നു. ബ്ര. ഷാരോൻ വർഗ്ഗീസ്, ബ്ര. ഫിന്നി ജെയിംസ് എന്നിവർ ചേർന്ന് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും. വാർഷിക സമ്മേളനം സണ്ടേസ്കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പാ. ജോസ് തോമസ് നിർവ്വഹിക്കുന്നു. കൂടാതെ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ പ്രോഗ്രാമുകളും ഉണ്ടായിരിക്കും. സെമിനാറിന് പങ്കെടുക്കുന്നവർ പ്രീ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. ഇതു വരെയും രജിസ്‌ട്രേഷൻ ചെയ്യാത്തവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ഉടൻ തന്നെ രെജിസ്റ്റർ ചെയ്യുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഉച്ചഭക്ഷണം ക്രമീകരിക്കുന്നതാണ്.
https://forms.gle/xZpJJFu4jLpapVfo9
തിരുവനന്തപുരം. മേഖലാ സണ്ടേസ്കൂൾസ് അസ്സോസിയേഷന് വേണ്ടി.
ബ്ര. ജയ്സൺ സോളമൻ (പ്രസിഡന്റ്)
ബ്ര. പിന്റോ ജോയ് തോമസ്
(സെക്രട്ടറി)

LEAVE A REPLY

Please enter your comment!
Please enter your name here