വാർത്ത:- പോൾ സുരേന്ദ്രൻ തിരുവനന്തപുരം(ജി.എം ന്യൂസ്)
കായംകുളം : കായംകുളത്തെ ആദ്യത്തെ ഐപിസി സഭയുടെ അറുപതാം വാർഷിക സമാപന സമ്മേളനം ജനുവരി 8ന് ശനിയാഴ്ച്ച സഭാ ഗ്രൗണ്ടിൽ നടക്കും. മാവേലിക്കര വെസ്റ്റ് സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ കെ.മാത്യു ഉദ്ഘാടനം ചെയ്യും.
ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് മുഖ്യ സന്ദേശം നൽകും.
പാസ്റ്റർമാരായ എബ്രഹാം ജോർജ്, ബി.മോനച്ചൻ, തോമസ് ഫിലിപ്പ്, ഡോ.തോംസൺ കെ.മാത്യു, സാബു ചാക്കോ എന്നിവർ പ്രസംഗിക്കും.
കായംകുളത്തെ പെന്തെക്കോസ്തു ഉണർവിനും മുന്നേറ്റത്തിനും നിർണ്ണായക പങ്കുവഹിക്കുന്ന ഒരു സഭയാണ് ഐപിസി കായംകുളം എബനേസർ. ആറു പതിറ്റാണ്ടുകൾക്ക് മുമ്പേ കായംകുളത്തെ സുവിശേഷ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ

വ്യക്തിയായിരുന്നു ജോർജ്കുട്ടി ഉപദേശി.തന്റെ
പ്രവർത്തനത്തിന്റെ
ശ്രമഫലമായിട്ടാണ് ഐപിസി എബനേസർ സഭ ഉടലെടുത്തത്. കായംകുളത്തെ പെന്തെക്കോസ്തു പ്രവർത്തനത്തിനും സഭാ വളർച്ചയ്ക്കും നിർണ്ണായക പങ്ക് വഹിച്ച ഈ സഭ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.
സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു ചാക്കോ,
ജോസ് ജോൺ കായംകുളം (ജനറൽ കൺവീനർ), ഗിൽബർട്ട് ശാമുവേൽ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കഴിഞ്ഞ ഒരു വർഷമായി വിവിധ ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.




